
ഒടുവിൽ 10,000 ടെസ്റ്റ് റൺസ് എന്ന അപൂർവ നാഴികകല്ലിലെത്തി സ്റ്റീവ് സ്മിത്ത്. ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയ്ക്കൊടുവിൽ 9,999 റൺസിൽ ചരിത്ര നേട്ടത്തിന് ഒരു റൺസകലെ താരം വീണിരുന്നു. എന്നാൽ ഇന്ന് ആരംഭിച്ച ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നേരിട്ട ആദ്യ പന്തിൽ തന്നെ താരം റൺസ് കണ്ടെത്തിയതോടെ നാഴിക കല്ല് പിന്നിട്ടു. നിലവിൽ 20 റൺസുമായി സ്റ്റീവ് സ്മിത്ത് ക്രീസിലുണ്ട്.
Steve Smith from Australia has completed 10000 Test runs.
— क्रीडाप्रेमी (@Surendra21286) January 29, 2025
He is 4th Australian & 15th overall batter to achieve this feat.
Allan Border, Steve Waugh, Ricky Ponting are other 3 Australians in 10K runs club.#SteveSmith #Smith #10K #AUSvSL #AUSvsSL #SLvAUS #SLvsAUS #TravisHead pic.twitter.com/BXecWtAH6y
തന്റെ 205-ാം ഇന്നിങ്‌സിലാണ് താരം ഈ നേട്ടം നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് സ്മിത്ത്. റിക്കി പോണ്ടിങ്ങ് , അലൻ ബോർഡർ, സ്റ്റീവ് വോ എന്നിവർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയക്കാരനായും സ്റ്റീവ് സ്മിത്ത് മാറി. ഇതുവരെ 15 താരങ്ങളാണ് ടെസ്റ്റിൽ 10000 എന്ന നാഴിക കല്ല് മറികടന്നത്.
അതേസമയം ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ഓസീസ് മികച്ച നിലയിലാണ്. 40 ഓവർ പിന്നിട്ടപ്പോൾ 185 ന് രണ്ട് എന്ന നിലയിലാണ് ഓസീസ്. ഓസീസിന് വേണ്ടി ട്രാവിസ് ഹെഡും ഉസ്മാൻ ഖ്വാജയും അർധ സെഞ്ച്വറി നേടി. ഹെഡ് 40 പന്തിൽ 57 റൺസ് നേടി പുറത്തായി. 50 പന്തിൽ 20 റൺസ് നേടി ലബുഷെയ്‌നും പുറത്തായി. 118 പന്തിൽ 77 റൺസെടുത്ത ഖ്വാജയാണ് നിലവിൽ സ്മിത്തിനൊപ്പം ക്രീസിൽ.
Content Highlights: Steve Smith completes 10000th Test run in Sri Lanka