കിങ് എത്തിയതോടെ ലെവൽ മാറി രഞ്ജി; അന്താരാഷ്ട്ര മത്സരത്തിന് സമാനമായ ഒരുക്കങ്ങൾ; തത്സമയ സംപ്രേഷണവുമുണ്ടാകും

സുരക്ഷാ ക്രമീകരങ്ങളിൽ തുടങ്ങി സംപ്രേഷണ കാര്യങ്ങളിൽ വരെ അടിമുടി മാറ്റത്തിന് ബിസിസിഐ തയ്യാറായിരിക്കുകയാണ്

dot image

ഡൽഹിയുടെ അവസാന രഞ്ജി ട്രോഫി ലീഗ് മത്സരത്തിൽ കോഹ്‌ലി കളിക്കുമെന്നുറപ്പായതോടെ മത്സരത്തിന് അന്താരാഷ്ട്ര മത്സരത്തിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടായിട്ടുള്ളത്. സുരക്ഷാ ക്രമീകരങ്ങളിൽ തുടങ്ങി സംപ്രേഷണ കാര്യങ്ങളിൽ വരെ അടിമുടി മാറ്റത്തിന് ബിസിസിഐ തയ്യാറായിരിക്കുകയാണ്. നേരത്തെ മുംബൈ ടീമിന് വേണ്ടി രോഹിത് ശർമയും ജയ്‌സ്വാളും കളിക്കാനെത്തിയതോടെ ചരിത്രത്തിൽ ഇത് വരെയില്ലാത്ത ആരാധക ശ്രദ്ധ ആഭ്യന്തര ക്രിക്കറ്റായ രഞ്ജി ട്രോഫിക്ക് ലഭിച്ചിരുന്നു.

നീണ്ട 12 വർഷങ്ങൾക്ക് ശേഷം ഒരു രഞ്ജി മത്സരം കളിക്കാനെത്തുന്ന വിരാട് കോഹ്‌ലിയെ വരവേൽക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നവീകരണങ്ങൾ പുരോഗമിക്കുന്നത്. ഇന്നലെ ജെറ്റ് ബ്ലാക്ക് നിറത്തിലുള്ള തന്റെ പോർഷെ കാറിൽ പരിശീലനത്തിനെത്തിയ താരത്തെ സഹ താരങ്ങൾ ആദരവോടെയാണ് സ്വീകരിച്ചത്. പലർക്കും ഇത് ‘ഫാൻ ബോയ് മൊമന്റ്’ ആയിരുന്നു എന്നതാണ് വാസ്തവം.

കോഹ്‌ലി വരുന്നത് കണ്ട് നെറ്റ്സിൽ നിന്നും ക്യാപ്റ്റൻ ബദോനി മാറിനിന്ന സംഭവവും ഉണ്ടായി. എന്നാൽ ക്യാപ്റ്റൻ ബദോനിയോട് ബാറ്റിങ് തുടരാൻ ആവശ്യപ്പെട്ട കോഹ്‌ലി ബദോനിയുടെ ഊഴം കഴി‍ഞ്ഞതിന് ശേഷം ത്രോ ഡൗൺ സ്പെഷ്യലിസ്റ്റുകളെയാണ് നേരിട്ടു. താരത്തിന്റെ
പരിശീലനം കാണാനും ഇന്നലെ ആരാധകരേറെയായിരുന്നു. നാളെയാണ് മത്സരത്തിനു തുടക്കം.

ക്യാപ്റ്റൻസി ഏറ്റെടുക്കുന്നില്ലെന്ന് കോഹ്ലി വ്യക്തമാക്കിയതോടെ യുവതാരം ആയുഷ് ബദോനി തന്നെയാണ് ഡൽഹിയെ നയിക്കുക. കോഹ്‌ലി കളിക്കും എന്നുറപ്പായതോടെ ഡൽഹി– റയിൽവേസ് മത്സരം ലൈവ് സ്ട്രീം ചെയ്യാ‍ൻ ബിസിസിഐയും ജിയോ സിനിമയും തമ്മിൽ ധാരണയായി.

കഴിഞ്ഞ സീരീസുകളിലെല്ലാം റൺസ് കണ്ടെത്താൻ കഴിയാതെ വലഞ്ഞ സീനിയർ താരങ്ങളോട് രഞ്ജി മത്സരങ്ങൾ കളിക്കാൻ കർശനമായി കോച്ച് ​ഗൗതം ​ഗംഭീറും ബിസിസിഐയും ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാ​ഗമായി സീനിയർ താരങ്ങളായ രോഹിത്തും ജഡേജയുമടക്കമുള്ളവർ കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാനിറങ്ങിയിരുന്നു.

ബോർഡർ ​ഗാവസ്കർ ട്രോഫിൽ 9 ഇന്നിങ്സുകളിലായി 190 റൺസ് മാത്രമാണ് വിരാട് കോഹ്ലിക്ക് നേടാൻ കഴിഞ്ഞിരുന്നത്. ഇതോടെ വിരാടിന്റെ ടീമിലെ സ്ഥാനം വരെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഓഫ് സ്റ്റംപിന് പുറത്തുപോവുന്ന പന്തുകളിൽ സ്ഥിരമായി ബാറ്റ് വെച്ച് വിക്കറ്റ് കീപ്പർക്കോ സ്ലിപ്പിലോേ ക്യാച്ച് നൽകുന്ന വിരാടിനെയാണ് സമീപകാലക്രിക്കറ്റിൽ കാണാൻ കഴിയുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതിന് പിന്നാലെ ഏറെ വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടുന്ന കോഹ്‌ലിക്ക് ഇംഗ്ലണ്ട് പര്യടനത്തിലൂടെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് മുന്നോടിയാണ് രഞ്ജിയിൽ കളിക്കാനിറങ്ങുന്നത്.

Content Highlights: Virat Kohli's Return To Ranji Trophy Creates Unusual things

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us