രഞ്ജി ട്രോഫി: ഡൽഹിക്ക് ആദ്യ വിക്കറ്റ് നഷ്ടം, കോഹ്‍ലിയുടെ ബാറ്റിങ്ങിനായി കാത്തിരിക്കണം

ആദ്യ ഇന്നിം​ഗ്സിൽ 231 റൺസാണ് റെയിൽവെയ്സ് നേടിയത്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ റെയിൽവെയ്സിനെ എറിഞ്ഞിട്ട് ഡൽഹി. ആദ്യ ഇന്നിം​ഗ്സിൽ 231 റൺസാണ് റെയിൽവെയ്സ് നേടിയത്. ഒരു ഘട്ടത്തിൽ അഞ്ചിന് 66 എന്ന് റെയിൽവെയ്സ് തകർന്നിരുന്നു. എങ്കിലും ഉപേന്ദ്ര യാദവിന്റെ 95 റൺസും കരൺ ശർമയുടെ 50 റൺസുമാണ് റെയിൽവെയ്സ് സ്കോർ 200 കടത്തിയത്. മറുപടി പറയുന്ന ഡൽഹി ആദ്യ ദിവസം മത്സരം നിർത്തുമ്പോൾ ഒന്നാം ഇന്നിം​ഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസെന്ന നിലയിലാണ്.

നേരത്തെ ടോസ് നേടിയ ഡൽഹി നായകൻ ആയൂഷ് ബദോനി റെയിൽവെയ്സിനെ ബാറ്റിങ്ങിനയച്ചു. ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ചാണ് ഡൽഹി ബൗളർമാർ പന്തെറിഞ്ഞത്. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ റെയില്‍വേയ്സിന് ഉപേന്ദ്ര യാദവും കരൺ ശർമയും ഒന്നിച്ചതാണ് കരുത്തായത്.

177 പന്തിൽ 10 ഫോറും ഒരു സിക്സും സഹിതം 95 റൺസെടുത്ത ഉപേന്ദ്ര യാദവ് എട്ടാമനായാണ് പുറത്തായത്. 105 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതമാണ് കരൺ ശർമ 50 റൺസെടുത്തത്. ഡൽഹിക്കായി നവ്ദീപ് സൈനി, സുമിത് മുത്താർ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 10 റൺസെടുത്ത അർപിത് റാണയുടെ വിക്കറ്റാണ് ഡൽഹിക്ക് നഷ്ടമായത്. ഒമ്പത് റൺസോടെ സനത് സാങ്വാനും 17 റൺസുമായി യാഷ് ദളും ക്രീസിൽ തുടരുകയാണ്. സൂപ്പർതാരം വിരാട് കോഹ്‍ലിയുടെ ബാറ്റിങ്ങിനായി ആരാധകർ നാളെ വരെ കാത്തിരിക്കണം.

Content Highlights: Delhi Lose 1 Wicket, Wait For Virat Kohli's Batting Continues

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us