ഖ്വാജയ്ക്ക് ഡബിൾ സെഞ്ച്വറി; ശ്രീലങ്കയ്‌ക്കെതിരെ ഓസീസ് മൂന്നിന് 475

രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ 114 ഓവറിൽ 475 ന് മൂന്ന് എന്ന നിലയിലാണ് ഓസീസ്

dot image

ശ്രീലങ്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി പ്രകടനവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖ്വാജ. ഖ്വാജയുടെ ഡബിൾ സെഞ്ച്വറിയുടെയും സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെയും ട്രാവിസ് ഹെഡിന്റെ അർധ സെഞ്ച്വറിയുടെയും മികവിൽ ഓസീസ് കൂറ്റൻ സ്കോറിലേക്കെത്തി. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ 114 ഓവറിൽ 475 ന് മൂന്ന് എന്ന നിലയിലാണ് ഓസീസ്.

298 പന്തിൽ 204 റൺസെടുത്ത ഖ്വാജയും 44 റൺസെടുത്ത ജോഷ് ഇംഗ്ലിസുമാണ് ക്രീസിൽ. 16 ഫോറുകളും ഒരു സിക്സറുകളും അടങ്ങുന്നതായിരുന്നു ഖ്വാജയുടെ ഡബിൾ സെഞ്ച്വറി. സ്റ്റീവ് സ്മിത്ത് 12 ഫോറുകളും രണ്ട് സിക്സറുകളും അടക്കം 141 റൺസ് നേടിയാണ് പുറത്തായിരുന്നത്. ട്രാവിസ് ഹെഡ് 40 പന്തിൽ 57 റൺസ് നേടി പുറത്തായി. മാർനസ് ലബുഷെയ്ൻ 50 പന്തിൽ 20 റൺസ് നേടിയും പുറത്തായി.

ഇന്നലെ നേരിട്ട ആദ്യ പന്തിൽ തന്നെ റൺസ് കണ്ടെത്തിയതോടെ സ്മിത്ത് ടെസ്റ്റിൽ 10000 റൺസെന്ന നാഴിക കല്ല് പിന്നിട്ടിരുന്നു. തന്റെ 205-ാം ഇന്നിങ്‌സിലാണ് താരം ഈ നേട്ടം നേടിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന അഞ്ചാമത്തെ ക്രിക്കറ്ററാണ് സ്മിത്ത്. റിക്കി പോണ്ടിങ്ങ്, അലൻ ബോർഡർ, സ്റ്റീവ് വോ എന്നിവർക്കൊപ്പം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഓസ്‌ട്രേലിയക്കാരനായും സ്റ്റീവ് സ്മിത്ത് മാറി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് മുന്നോടിയായുള്ള ഓസ്‌ട്രേലിയയുടെ തയ്യാറെടുപ്പ് കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പര. രണ്ട് ടെസ്റ്റാണ് പരമ്പരയിലുള്ളത്. ദക്ഷിണാഫ്രിക്കയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലെ ഓസ്‌ട്രേലിയയുടെ എതിരാളി.

Content Highlights: dobule century for usaman khawaja; australia vs sri lanka test

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us