ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലെ തോൽവി; ഇന്ത്യയ്ക്ക് നഷ്ടമായത് 426 ദിവസത്തെ ആധിപത്യം

അവശേഷിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ടി20 ക്രിക്കറ്റിലെ ആധിപത്യം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം

dot image

ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 പരാജയപ്പെട്ടതോടെ ഇന്ത്യയ്ക്ക് നഷ്ടമായത് ഒരു റെക്കോർഡ് കൂടിയാണ്. 426 ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ സ്വന്തം മണ്ണിൽ ട്വന്റി 20 മത്സരത്തിൽ പരാജയപ്പെടുന്നത്. 2023 നവംബർ‌ 28നാണ് ഇന്ത്യ ഒടുവിൽ സ്വന്തം മണ്ണിൽ ട്വന്റി 20 മത്സരം പരാജയപ്പെടുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ ​ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.

സൂര്യകുമാർ യാദവ് നായകനായ ഇന്ത്യൻ ടീമിന്റെ മൂന്നാമത്തെ ട്വന്റി 20 മത്സരത്തിലെ പരാജയവുമാണിത്. മുമ്പ് 2023 നവംബർ 28ന് ​ഗുവാഹത്തിൽ ഓസ്ട്രേലിയൻ ടീമിനോട് പരാജയപ്പെടുമ്പോൾ സൂര്യകുമാർ യാദവ് ആയിരുന്നു ഇന്ത്യൻ ടീമിന്റെ താൽക്കാലിക നായകൻ. തൊട്ടുപിന്നാലെ ദക്ഷിണാഫ്രിക്കയിൽ ഒരു മത്സരവും സൂര്യയുടെ സം​ഘം പരാജയപ്പെട്ടു.

ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യ രണ്ട് ടി20 മത്സരങ്ങളിൽ പരാജയപ്പെട്ടു. സിംബാബ്‍വെയോട് അവരുടെ നാട്ടിൽ പരാജയപ്പെടുമ്പോൾ ഇന്ത്യൻ ടി20 ടീമിനെ നയിച്ചത് ശുഭ്മൻ ​ഗില്ലായിരുന്നു. ഇപ്പോള്‍ സൂര്യകുമാർ യാദവിന്റെ ഇന്ത്യൻ സംഘം സ്വന്തം മണ്ണിലും പരാജയമറിഞ്ഞിരിക്കുകയാണ്. എങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. അവശേഷിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് ടി20 ക്രിക്കറ്റിലെ ആധിപത്യം നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2023ൽ വെസ്റ്റ് ഇൻഡീസിൽ വെച്ചാണ് ഇന്ത്യ അവസാനമായി ടി20 പരമ്പര പരാജയപ്പെട്ടത്. 2019ൽ ഓസ്ട്രേലിയയോടാണ് സ്വന്തം മണ്ണിൽ അവസാനമായി ഇന്ത്യ ടി20 പരമ്പര അടിയറവുവെച്ചത്.

Content Highlights: England Script History, End India's 426-Day Streak

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us