രഞ്ജി ട്രോഫി ക്രിക്കറ്റിൽ 12 വർഷത്തിന് ശേഷം വിരാട് കോഹ്‍ലി മടങ്ങിയെത്തിയിരിക്കുകയാണ്. മത്സരത്തിനായി ചില നിയമങ്ങൾ മാറ്റിയെഴുതിയെന്ന് അറിയിച്ചിരിക്കുകയാണ് ഡൽഹി ക്രിക്കറ്റ്. കാണികൾക്കായി ഗൗതം ഗംഭീർ സ്റ്റാൻഡ് തുറന്നുകൊടുത്തു. ഗേറ്റ് നമ്പർ 16, 17 എന്നിവയിലൂടെ ആരാധകർക്ക് സ്റ്റേഡിയത്തിൽ കയറാം. ഗേറ്റ് നമ്പർ ആറിലൂടെ ഡൽഹി ക്രിക്കറ്റിലെ അംഗങ്ങൾക്കും അതിഥികൾക്കും പ്രവേശിക്കാം. ഇതൊരു അന്താരാഷ്ട്ര മത്സരം അല്ലെങ്കിൽ ഐപിഎൽ മത്സരം പോലെയാണ് ഡൽഹി ക്രിക്കറ്റ് പരിഗണിച്ചത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അശോക് കുമാർ ശർമ പറഞ്ഞു.
ഏകദേശം 12,000ത്തോളം ആരാധകരാണ് വിരാട് കോഹ്‍ലിയെ കാണാൻ ആദ്യ ദിവസം തന്നെ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. റെയിൽവെയ്സിനെതിരെ ഡൽഹി ടീമിലാണ് സൂപ്പർതാരം കളിക്കുന്നത്. വെളുപ്പിനെ മൂന്ന് മണി മുതൽ ആരാധകർ സ്റ്റേഡിയത്തിലേക്കെത്തിയിരുന്നു.
അതിനിടെ മത്സരത്തിൽ റെയിൽവെയ്സാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ റെയിൽവെയ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 87 റൺസെന്ന നിലയിലാണ്. ആദ്യ ദിനം തന്നെ റെയിൽവെയ്സ് ഓൾ ഔട്ടായി വിരാട് കോഹ്‍ലി ബാറ്റ് ഡൽഹിക്കായി ബാറ്റുചെയ്യാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നാലാം നമ്പറിൽ കോഹ്‍ലി ബാറ്റുചെയ്യാനെത്തുമെന്ന് ഡൽഹി ടീം ക്യാപ്റ്റൻ ആയുഷ് ബദോനി അറിയിച്ചിരുന്നു.
Content Highlights: Virat Kohli’s return transformed Ranji pre-match rules