അനായാസം സിക്സറടിക്കുന്നത് ഒരു കലയാണെങ്കിൽ അയാൾ അതിലെ പിക്കാസോയാണ്; ഹാർദിക് ബീസ്റ്റ് മോഡ് ഷോ!

ഒരു ഘട്ടത്തിൽ 17 പന്തുകൾ നേരിട്ടപ്പോൾ 14 റൺസ് മാത്രമേ ഹാർദിക്കിന് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ അടുത്ത 13 പന്തുകളായപ്പോഴേക്കും അയാളുടെ സ്കോർ 50 കടന്നിരുന്നു.

dot image

ഇന്ത്യ- ഇം​ഗ്ലണ്ട് നാലാം ടി20 യിലെ രണ്ടാമത്തെ ഓവറിൽ സാക്കിബ് മഹ്മൂദിന്റെ പന്തുകളിൽ തകർന്ന് മുൻനിര കളി മറന്നപ്പോൾ ഇന്ത്യൻ ഇന്നിങ്സിനെ താങ്ങിനിർത്തിയത് മുൻനായകൻ ഹാർദിക് പാണ്ഡ്യയുടെയും ശിവം ദൂബെയുടെയുമം വെടിക്കെട്ട് ഇന്നിങ്സുകളാണ്. തുടക്കത്തിൽ പന്തുകളേറെ മുട്ടിയിട്ട് തുടങ്ങിയപ്പോൾ ഹാർദിക്കിനെ സോഷ്യൽ മീഡിയ ട്രോളുകളാൽ മൂടിത്തുടങ്ങിയിരുന്നു. ഒരു ഘട്ടത്തിൽ 17 പന്തുകൾ നേരിട്ടപ്പോൾ 14 റൺസ് മാത്രമേ ഹാർദിക്കിന് നേടാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ അടുത്ത 13 പന്തുകളായപ്പോഴേക്കും അയാളുടെ സ്കോർ 50 കടന്നിരുന്നു.

സമ്മർദഘട്ടങ്ങളിൽ പതിവായി ബീസ്റ്റ് മോഡിലേക്ക് പരിവർത്തനം ചെയ്യുന്ന ഹാർദികിന്റെ മറ്റൊരു തട്ടുതകർപ്പൻ ഇന്നിങ്സിനാണ് ഇന്ന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പിന്നീടുള്ള പന്തുകളിൽ നിന്നായി ആ ബാറ്റിൽ നിന്നും സിക്സറുകളും ബൗണ്ടറികളും യഥേഷ്ടം പ്രവഹിക്കുകയായിരുന്നു. അതിൽ അദ്ദേഹത്തിന്റെ ട്രേഡ്മാർക്ക് നോ ലുക്കിങ് ഹിറ്റുകളും ഫ്ളാറ്റ് സിക്സറുകളും ഉണ്ടായിരുന്നു. അനായാസം സിക്സറുകൾ നേടുന്നത് ഒരു കലയാണെങ്കിൽ ഹാർദിക് അതിലൊരു പിക്കാസോ ആണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയ ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്നത്.

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപണറായ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ്‍, വണ്‍ഡൗണായി എത്തിയ തിലക് വർമ, ക്യാപ്റ്റന്‍ സൂര്യകുമാർ യാദവ് എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൂന്ന് പേരെയും സാക്കിബ് മഹ്മൂദാണ് പുറത്താക്കിയത്.

ഇക്കുറിയെങ്കിലും പ്രതീക്ഷയ്ക്കൊത്ത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കരുതിയിരുന്നെങ്കിലും സഞ്ജു നിരാശപ്പെടുത്തുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യയ്ക്ക് സഞ്ജുവിനെ നഷ്ടമായി. മൂന്ന് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത സഞ്ജുവിനെ സാക്കിബ് മഹ്‌മൂദ് ബ്രൈഡണ്‍ കാര്‍സെയുടെ കൈകളിലെത്തിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ തിലക് വര്‍മയെ ഡക്കാക്കി സാക്കിബ് ഇന്ത്യയ്ക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാല് പന്തുകള്‍ നേരിട്ട് മടങ്ങി. സാക്കിബ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ ബ്രൈഡണ്‍ കാര്‍സെയ്ക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. പിന്നീട് ഒത്തു ചേർന്ന ശിവം ദൂബെ, ഹാർദിക് എന്നിവരുടെ അർധസെഞ്ച്വറികളും റിങ്കു സിങ്ങിന്റെ 30 റൺസ് എന്നിവയാണ് ഇന്ത്യൻ സ്കോർ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181 റൺസിലെത്തിച്ചത്.

content highlights: 53 runs from just 30 balls, when it gets tough, hardik pandya keeps going

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us