രഞ്ജിയിൽ സൂപ്പർ താരങ്ങൾക്ക് സെഞ്ച്വറി നഷ്ടം; നിരാശപ്പെടുത്തി കോഹ്‍ലി

99 റൺസെടുത്താണ് സൗരാഷ്ട്ര താരം ചേതേശ്വർ പുജാര പുറത്തായത്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ വെറ്ററൻ താരങ്ങളായ ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, മായങ്ക് അ​ഗർവാൾ എന്നിവർക്കാണ് സെ‍ഞ്ച്വറി നഷ്ടം. അസമിനെതിരെയുള്ള മത്സരത്തിൽ 99 റൺസെടുത്താണ് സൗരാഷ്ട്ര താരം ചേതേശ്വർ പുജാര പുറത്തായത്. 167 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയായിരുന്നു പുജാരയുടെ ഇന്നിം​ഗ്സ്.

മുംബൈ നായകൻ കൂടിയ അജിൻക്യ രഹാനെ 96 റൺസെടുത്ത് പുറത്തായി. 177 പന്തിൽ 11 ഫോറുകളും ഒരു സിക്സും സഹിതമാണ് രഹാനെയുടെ ഇന്നിം​ഗ്സ്. മുംബൈ സഹതാരം സിദ്ദേഷ് ലാഡ് സെഞ്ച്വറി നേട്ടവുമായി പുറത്താകാതെ നിൽക്കുകയാണ്. ഹരിയാനയ്ക്കെതിരെ കർണാടക നായകൻ മായങ്ക് അ​ഗർവാൾ 91 റൺസെടുത്തും പുറത്തായി. 149 പന്തിൽ എട്ട് ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു അഗർവാളിന്റെ ഇന്നിം​ഗ്സ്.

അതിനിടെ രഞ്ജി കളിക്കാനിറങ്ങിയ വിരാട് കോഹ്‍ലി നിരാശപ്പെടുത്തി. ആറ് റൺസ് മാത്രമെടുത്ത കോഹ്‍ലി ഹിമാൻഷു സാങ്വാന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 15 പന്ത് നേരിട്ട കോഹ്‍ലി ഒരു ഫോറടക്കം ആറ് റൺസ് മാത്രമാണ് നേടിയത്.

Content Highlights: Pujara, Rahane, Agarwal lost hundreds, Kohli disappointed in Ranji Trophy

dot image
To advertise here,contact us
dot image