2024 കലണ്ടർ വർഷത്തെ ബിസിസിഐ അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ രാജ്യത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം ജസ്പ്രീത് ബുംമ്രയ്ക്കും വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതി മന്ദാനയ്ക്കും പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം 2024 കലണ്ടർ വർഷത്തെ മികച്ച ഐസിസി താരമായും ടെസ്റ്റ് താരമായും ബുംമ്ര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ ആദരവും എത്തുന്നത്.
അതേ സമയം കഴിഞ്ഞ കലണ്ടർ വർഷത്തിലെ മികച്ച വനിത താരമായി സ്മൃതി മന്ദാനയും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഐസിസി 2024 കലണ്ടർ വർഷത്തെ മികച്ച വനിതാ ഏകദിന താരമായി മന്ദാനയെ തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വർഷം നാല് ഏകദിന സെഞ്ച്വറികളടക്കം 743 റൺസ് റൺസ് താരം നേടിയിട്ടുണ്ട്.
സമഗ്ര സംഭാവന പുരസ്കാരത്തിനുള്ള സി കെ നായിഡു പുരസ്കാരം ഇതിഹാസ താരം സചിൻ ടെണ്ടുൽകക്കറിനാണ്. രാജ്യത്തിനായി 664 മത്സരങ്ങൾ കളിച്ച മാസ്റ്റർ ബ്ലാസ്റ്റർ ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് സ്വന്തം പേരിലാക്കി. 200 ടെസ്റ്റിലും 463 ഏകദിനങ്ങളിലും ഒരു ട്വന്റി20യിലുമാണ് കളിച്ചത്. ടെസ്റ്റിൽ 15,921ഉം ഏകദിനത്തിൽ 18,426ഉമാണ് സമ്പാദ്യം.
Content Highlights: BCCI Awards; Jasprit Bumrah wins Men's Award, Smriti Mandhana Women's award