സഞ്ജു ഡഗ്ഗൗട്ടില്‍, വിക്കറ്റ് കീപ്പറായി ധ്രുവ് ജുറേല്‍; കാരണം തിരഞ്ഞ് ആരാധകർ

ബാറ്റിങ്ങിനിടെ പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് സൂചന

dot image

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ മറുപടി ബാറ്റിങ് പുരോഗമിക്കുകയാണ്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ പുരോഗമിക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ മലയാളി താരം സഞ്ജു സാംസണ് പകരം ധ്രുവ് ജുറേലാണ് ഇന്ത്യയുടെ വിക്കറ്റിന് പിന്നിലുള്ളത്. ബാറ്റിങ്ങിന് ശേഷം സഞ്ജു ഗ്രൗണ്ടിലിറങ്ങിയിട്ടില്ല. ഇതിന്റെ കാരണം അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

ബാറ്റിങ്ങിനിടെ പരിക്കേറ്റതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് സൂചന. മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്ത സഞ്ജു ഏഴ് പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങിയിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ച് തുടങ്ങിയ സഞ്ജു തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും പുള്‍ ഷോട്ടിന് ശ്രമിക്കവെയാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

ഇതിനിടെയാണ് സഞ്ജുവിന് പരിക്കേല്‍ക്കുന്നത്. ആര്‍ച്ചറുടെ ആദ്യ ഓവറിലെ മൂന്നാമത്തെ ഡെലിവറി കൈയ്യില്‍ കൊണ്ടാണ് സഞ്ജുവിന്റെ വിരലിന് പരുക്കേറ്റത്. ഫിസിയോ എത്തി പരിശോധിച്ചതിന് ശേഷമാണ് താരം ബാറ്റിങ് തുടര്‍ന്നത്. ഈ പരിക്ക് മൂലമാണ് താരം ഡഗ്ഗൗട്ടിലിരിക്കുന്നതെന്നാണ് സൂചന.

Content Highlights: Why is Sanju Samson not keeping wickets in IND vs ENG 5th T20I

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us