'ഞാൻ 15- 20 ഓവർ വരെ ബാറ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം'; യുവി ഭായി ഹാപ്പിയെന്ന് അഭിഷേക്

'ഇന്ന് എന്റെ ദിവസമായിരുന്നു. ഞാൻ അത് നന്നായി ഉപയോ​ഗപ്പെടുത്തി'

dot image

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യിൽ തകർപ്പൻ സെഞ്ച്വറി നേടിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ‌ യുവ ഓപ്പണര്‍ അഭിഷേക് ശർമ. സെഞ്ച്വറി നേട്ടത്തിൽ പരിശീലകനും ഇന്ത്യൻ മുൻ താരവുമായ യുവരാജ് സിങ് സന്തോഷവാനാണോയെന്ന ചോദ്യത്തിനായിരുന്നു അഭിഷേകിന്റെ മറുപടി. തീർച്ചയായും യുവരാജ് സിങ് സന്തോഷവാനാകുമെന്ന് മത്സരശേഷം അഭിഷേക് പറഞ്ഞു.

"ഞാൻ 15- 20 ഓവർ വരെ ബാറ്റ് ചെയ്ണമെന്നായിരുന്നു യുവി ഭായിയുടെ ആവശ്യം. ഇന്ത്യൻ ടീമിൽ ​ഗൗതം ​ഗംഭീറിന്റെ ആവശ്യവും ഇതുതന്നെയായിരുന്നു. ഇന്ന് എന്റെ ദിവസമായിരുന്നു. അത് നന്നായി ഉപയോ​ഗപ്പെടുത്തി. ടീം ക്യാപ്റ്റനും പരിശീലകനും എന്നോടുള്ള സമീപനം, ആദ്യ ദിവസം മുതൽ അവർ നൽകുന്ന പിന്തുണഅതാണ് ഇന്ത്യൻ ടീമിൽ നിന്നും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ കാര്യം. , ഞാന്‍ ഇതുപോലെ ആക്രമണ ശൈലിയിൽ കളിക്കുകയാണ് ഇന്ത്യൻ ടീമിന് ആവശ്യം." അഭിഷേക് പ്രതികരിച്ചു.

എതിരാളികൾ 140 അല്ലെങ്കിൽ 150ന് മുകളിൽ പന്തെറിയുമ്പോൾ അതിനായി തയ്യാറെടുക്കാൻ ഒരു നിമിഷം വേണം. അതായിരുന്നു ടീം പ്ലാൻ. എല്ലാ പന്തുകളോടും പ്രതികരിക്കുക. എന്റേതായ ഷോട്ടുകൾ കളിക്കുക. യുവ ഓപ്പണര്‍ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട ഷോട്ട് ഏതെന്ന ചോദ്യത്തിനും താരം മറുപടി നൽകി. ലോകോത്തര ബൗളർമാരെയാണ് നേരിട്ടത്. അതിൽ ഒരു ഷോട്ട് ഇഷ്ടപ്പെടുന്നെങ്കിൽ, ആദിൽ റാഷിദിനെതിരെ നേടിയ സിക്സർ ആണ്. യുവരാജ് സിങ്ങിനും ആ ഷോട്ടാണ് ഇഷ്ടമായത്. അഭിഷേക് പറഞ്ഞു.

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20യിൽ 54 പന്തിൽ 135 റൺസാണ് നേടിയത്. ഏഴ് ഫോറുകളും 13 സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. 250.00 ആണ് സ്ട്രൈക്ക് റേറ്റ്. മത്സരത്തിൽ ഇന്ത്യ 150 റൺസിന് വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് ഇന്നിം​ഗ്സ് 10.3 ഓവറിൽ 97 റൺസിൽ അവസാനിച്ചു.

Content Highlights: Abhishek Sharma says Yuvraj will be happiest on his remarkable hundred

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us