ടി 20 പരമ്പരയിലെ മിന്നും പ്രകടനം തുണയായി; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും സ്ഥാനമുറപ്പിച്ച് വരുൺ ചക്രവർത്തി

15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്.

dot image

ഇന്ത്യ- ഇംഗ്ലണ്ട് ടി 20 പരമ്പരയിലെ മിന്നും പ്രകടനം തുണയായി. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഇടം. നേരത്തെ പ്രഖ്യാപിച്ച ഇംഗ്ലണ്ടിനെതിരെ പരമ്പരയ്ക്കുള്ള ടീമിലും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിലും താരത്തിന് ഇടം നേടാൻ കഴിഞ്ഞില്ലായിരുന്നു.

അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് പരമ്പരയിലെ താരവുമായതിന് പിന്നാലെയായിരുന്നു ഈ നേട്ടം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് വരുണ്‍ വീഴ്ത്തിയത്. ഒരു അഞ്ച് വിക്കറ്റ് നേട്ടവും അതിലുണ്ടായിരുന്നു.

ടി20 പരമ്പരയ്ക്ക് ശേഷം വരുണ്‍ നേരെ നാഗ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. പിന്നാലെ നാഗ്പൂര്‍, വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ടീമിനൊപ്പം താരം പരിശീലിക്കുകയും ചെയ്തു. തുടര്‍ന്നാണ് താരത്തെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയ കാര്യം സ്ഥിരീകരിച്ചത്. മുംബൈയിലെ ടി20 പരമ്പര അവസാനിപ്പിച്ച് ഒരു ദിവസത്തിന് ശേഷം സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവര്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം തിങ്കളാഴ്ച നാഗ്പൂരിലെത്തിയിരുന്നു.

ഈയിടെ ടെസ്റ്റിൽ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വരുണിനെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കിയതിന് പിന്നാലെയാണ് വരുണിനെ പരിശീലന സെഷനുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15 അംഗ ടീമില്‍ നാല് സ്പിന്നര്‍മാരുണ്ട്. വരുണിനെ പ്ലേയിങ് ഇലവനിൽ എങ്ങനെ ഉള്‍പ്പെടുത്തുമെന്ന് കണ്ടറിയണം. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, എന്നിവരാണ് വരുണിനെ കൂടാതെ ടീമിൽ സ്പിന്നർമാരായിട്ടുള്ളത്.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ.

Content Highlights: Varun Chakaravarthy joins India ODI squad for england odi series

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us