ഏകദിന ലോകകപ്പിന് ശേഷം റൂട്ട് തിരിച്ചെത്തുന്നു; ഇന്ത്യയ്‌ക്കെതിരെയുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ടി20 പരമ്പരയിലെ 1-4 ന് നിരാശാജനകമായ തോൽവിക്ക് ശേഷമാണ് ജോസ് ബട്ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ഈ പരമ്പരയിലേക്ക് പ്രവേശിക്കുന്നത്

dot image

ഇന്ത്യയ്‌ക്കെതിരെ നാളെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 2023 ലോകകപ്പിന് ശേഷം ആദ്യമായി ഏകദിന ഫോർമാറ്റിലേക്ക് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോ റൂട്ട് തിരിച്ചെത്തുന്നു എന്നതാണ് പ്രധാന സവിശേഷത. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ടീം തയ്യാറെടുക്കുമ്പോൾ, പ്രത്യേകിച്ച് സ്പിന്നിനെ അനുകൂലിക്കുന്ന സാഹചര്യങ്ങളിൽ, ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റിംഗിനെ ശക്തിപ്പെടുത്തുക എന്നതാണ് റൂട്ടിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിന്റെ ലക്ഷ്യം.

ടി20 പരമ്പരയിലെ 1-4 ന് നിരാശാജനകമായ തോൽവിക്ക് ശേഷമാണ് ജോസ് ബട്ലറുടെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം ഈ പരമ്പരയിലേക്ക് പ്രവേശിക്കുന്നത്. ടീമിന്റെ എല്ലാ ഫോർമാറ്റ് പരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചതിനുശേഷം പരിശീലകൻ ബ്രെൻഡൻ മക്കല്ലം നടത്തുന്ന ആദ്യ വൈറ്റ്-ബോൾ പര്യടനമാണിത്. ദക്ഷിണാഫ്രിക്കയിൽ നടന്ന SA20 ടൂർണമെന്റിൽ പാൾ റോയൽസിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷമാണ് റൂട്ട് ഏകദിന ടീമിൽ ഇടം നേടിയത്. ടൂർണമെന്റിൽ രണ്ട് അർധസെഞ്ച്വറികളുൾപ്പെടെ 279 റൺസ് നേടിയ അദ്ദേഹം ഓഫ്-സ്പിൻ ബൗളിങ്ങിലൂടെ അഞ്ച് വിക്കറ്റുകളും നേടി.

ഇംഗ്ലണ്ട് പ്ലെയിംഗ് ഇലവൻ : ഫിൽ സാൾട്ട് (wk), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ (c), ലിയാം ലിവിംഗ്‌സ്റ്റൺ, ജേക്കബ് ബെഥേൽ, ബൈർഡൺ കാർസെ, ജോഫ്ര ആർച്ചർ, ആദിൽ റാഷിദ്, സാഖിബ് മഹമൂദ്

Content Highlights: Joe Root returns to odi teams, england playing eleven for first odi match vs england

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us