സഞ്ജുവിനെ പിന്തുണച്ചതിന് ശ്രീശാന്തിന് KCA യുടെ കാരണം കാണിക്കൽ നോട്ടീസ്; 'ഏഴുദിവസത്തിനകം മറുപടി നൽകണം'

നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ പറയുന്നുണ്ട്

dot image

സഞ്ജു സാംസൺ-കെസിഎ വിഷയത്തിൽ പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കേരള ക്രിക്കറ്റ് അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ പറയുന്നുണ്ട്.

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞതിന് പിന്നാലെയാണ് സഞ്ജു-കെസിഎ വിവാദം കൊഴുക്കുന്നത്. സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫി കളിക്കാത്തത് കൊണ്ടാണ് ചാംപ്യൻസ് ട്രോഫി ടീമിൽ നിന്നും പുറത്തായത് എന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് താരത്തെ വിജയ് ഹസാരെ ടീമിൽ നിന്നും മാറ്റി നിർത്തിയ കെസിഎ പ്രതിക്കൂട്ടിലായത്.

വിവാദം പുകയുന്നതിനിടെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയിൽ സഞ്ജുവിനെ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യർഥന. എന്നാൽ കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തലിലാണ് കെസിഎ ഉള്ളത്. പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമർശങ്ങളെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു.

Content Highlights: KCA notice to S Sreesanth for supporting sanju samson in sanju-kca controversy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us