താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്. സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്സ് തുടങ്ങി നിരവധി മഹാരഥന്‍മാര്‍ തനിക്ക് മുന്നിലൂടെ മികച്ച ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച കളിക്കാരന്‍ ദക്ഷിണാഫ്രിക്കൻ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസാണെന്ന് പോണ്ടിങ് പറഞ്ഞു. ജാക്വിസ് കാലിസിനെ തിരഞ്ഞെടുക്കാൻ തന്റെ മുമ്പിൽ പല കാരണങ്ങളുണ്ടെന്നും അത് കൊണ്ട് തന്നെ മറ്റുള്ളവർ എന്ത് പറയുന്നുവെന്ന് താൻ ശ്രദ്ധിക്കുന്നില്ലെന്നും പോണ്ടിങ് പറഞ്ഞു.
'ജാക്വിസ് കാലിസാണ് ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരം. മറ്റുള്ളവര്‍ എന്തുപറയുന്നു എന്ന് എനിക്ക് പ്രശ്നമല്ല, 13000ത്തില്‍ അധികം റണ്‍സും 44-45 സെഞ്ചുറികളും 300ൽ അധികം വിക്കറ്റുകളും നേടിയ മറ്റൊരു താരമുണ്ടോ?. 300 ടെസ്റ്റ് വിക്കറ്റുകളോ 45 ടെസ്റ്റ് സെഞ്ചുറികളോ മാത്രമായി നേടിയ താരങ്ങളുണ്ടായിരിക്കും. എന്നാല്‍ ഇത് രണ്ടും നേടിയ ഒരേയൊരു താരമേയുള്ളു, അത് കാലിസാണ്. ക്രിക്കറ്ററാകാന്‍ ജനിച്ചയാളാണ് കാലിസ്. ഇതിനെല്ലാം പുറമെ സ്ലിപ്പില്‍ അസാധാരണ ക്യാച്ചിംഗ് മികവുകൊണ്ടും കാലിസ് മികവ് കാട്ടി. ഒരുപക്ഷെ സ്ലിപ്പ് ഫീല്‍ഡറെന്ന നിലയില്‍ കാലിസിന്‍റെ മികവ് അധികമാരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. ഒതുങ്ങികൂടുന്ന കാലിസിന്‍റെ വ്യക്തിത്വം കൊണ്ട് അദ്ദേഹം മാധ്യമങ്ങളാല്‍ ആഘോഷിക്കപ്പെട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രകടനങ്ങളും എളുപ്പത്തിൽ എല്ലാവരും മറന്നുകളഞ്ഞുവെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.
19 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ 166 ടെസ്റ്റുകളിലും 328 ഏകദിനങ്ങളിലും കളിച്ച കാലിസ് ടെസ്റ്റില്‍ 13289 റണ്‍സും ഏകദിനങ്ങളില്‍ 11579 റണ്‍സും നേടി. ടെസ്റ്റില്‍ 292 വിക്കറ്റുകളും ഏകദിനങ്ങളിലും ഏകദിനങ്ങളില്‍ 273 വിക്കറ്റുകളും സ്വന്തമാക്കിയ കാലിസ് ടി20 ക്രിക്കറ്റില്‍ 12 വിക്കറ്റുകളും സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റ് റണ്‍വേട്ടയില്‍ മൂന്നാമതും ഏകദിന ക്രിക്കറ്റ് റണ്‍വേട്ടയില്‍ എട്ടാമനുമാണ് കാലിസ്. ആകെ 519 രാജ്യാന്തര മത്സരങ്ങളില്‍ 338 ക്യാച്ചുകളും കാലിസ് കൈപ്പിടിയിലൊതുക്കി. ടെസ്റ്റില്‍ 200 ക്യാച്ചുകളെടുത്ത നാല് താരങ്ങളിലൊരാളുമാണ് കാലിസ്.
Content Highlights:Not Sachin or Kohli; That all-rounder was the best cricketer he had ever seen; Ricky Ponting