പിന്നിലേക്കോടി 'സ്റ്റണ്ണര്‍ ക്യാച്ച്'; ഹര്‍ഷിത്തിന് കന്നി വിക്കറ്റ് 'സമ്മാനിച്ച്' ജയ്‌സ്വാള്‍, വീഡിയോ

ഇംഗ്ലീഷ് ഓപണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയ സ്റ്റണ്ണര്‍ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

dot image

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തില്‍ കിടിലന്‍ ക്യാച്ചെടുത്ത് ഇന്ത്യയുടെ അരങ്ങേറ്റ താരം യശസ്വി ജയ്‌സ്വാള്‍. ഒപ്പം തന്നെ അരങ്ങേറിയ ഹര്‍ഷിത് റാണയുടെ പന്തിലാണ് ജയ്‌സ്വാളിന്റെ കിടിലന്‍ ക്യാച്ച് പിറന്നത്. ഇംഗ്ലീഷ് ഓപണര്‍ ബെന്‍ ഡക്കറ്റിനെ പുറത്താക്കിയ സ്റ്റണ്ണര്‍ ക്യാച്ചിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പത്താം ഓവറിലാണ് ബെന്‍ ഡക്കറ്റ് പുറത്താകുന്നത്. ഹര്‍ഷിത് എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ടോപ് എഡ്ജായി ഉയര്‍ന്നുപൊന്തിയെങ്കിലും സമീപം ഫീല്‍ഡര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. ഇതോടെ മിഡ് വിക്കറ്റില്‍ ഫീല്‍ഡ് ചെയ്തിരുന്ന ജയ്‌സ്വാള്‍ ക്യാച്ചിനായി അതിവേഗം പിന്നിലേക്കോടുകയായിരുന്നു.

അതിവേഗം ഓടിയെത്തിയ ജയ്‌സ്വാള്‍ മുന്നിലേക്ക് ഫുള്‍ സ്‌ട്രെച്ചില്‍ ഡൈവ് ചെയ്ത് കൈയിലൊതുക്കി. ഇതോടെ 29 പന്തില്‍ ആറ് ബൗണ്ടറികള്‍ സഹിതം 32 റണ്‍സെടുത്ത ഡക്കറ്റ് തിരികെ ഡ്രസിങ് റൂമിലേക്ക് മടങ്ങി. തന്റെ ഒപ്പം തന്നെ ഏകദിനത്തില്‍ അരങ്ങേറിയ ഹര്‍ഷിത് റാണയ്ക്ക് ജയ്‌സ്വാളിന്റെ സമ്മാനമായിരുന്നു അവിശ്വസനീയമായ ക്യാച്ച്.

തൊട്ടുമുന്‍പ് പന്തെറിഞ്ഞ ഓവറില്‍ മൂന്ന് സിക്‌സും രണ്ട് ബൗണ്ടറിയും ഉള്‍പ്പടെ 26 റണ്‍സ് വഴങ്ങിയതിന്റെ നിരാശ മറികടക്കാന്‍ ഈ വിക്കറ്റിലൂടെ കഴിഞ്ഞു. താരത്തിന്റെ അരങ്ങേറ്റ വിക്കറ്റായിരുന്നു ഇത്. ഇതേ ഓവറിലെ അവസാന പന്തില്‍ ഹാരി ബ്രൂക്കിനെ ഡക്കായി മടക്കാനും ഹര്‍ഷിത്തിന് സാധിച്ചു.

Content Highlights: Yashasvi Jaiswal's jaw-dropping catch on ODI debut to dismiss Duckett, Video Goes Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us