ഏഴാം നമ്പർ, ഹെലികോപ്റ്റർ ഷോട്ട്; സെൽഫി സ്പോട്ടായി റാഞ്ചിയിലെ വസതി; ആരാധകർക്കുള്ള ട്രിബ്യൂട്ടെന്ന് ധോണി

ആരാധകർക്ക് വേണ്ടി ധോണി തന്റെ റാഞ്ചിയിലെ തന്റെ വസതിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്

dot image

ഇന്ത്യൻ ക്രിക്കറ്റിൽ മാത്രമല്ല, ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധോണി. 43 വയസ്സിലും ചെന്നൈ സൂപ്പർ കിങിസിന്റെ മഞ്ഞ ജഴ്‌സിയിലിറങ്ങുന്ന ആരധകരുടെ പ്രിയപ്പെട്ട തലയെ കാണുവാൻ ഗ്യാലറികൾ നിറഞ്ഞുകഴിയാറാണ് പതിവ്. ഇപ്പോഴിതാ ആരാധകർക്ക് വേണ്ടി ധോണി തന്റെ റാഞ്ചിയിലെ തന്റെ വസതിയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.

കാലങ്ങളായി പ്ലെയിൻ ഡിസൈനിലിൽ തുടർന്നുപോരുന്ന വീടിന് താരത്തിന്റെ പ്രിയപ്പെട്ട നമ്പറായ 7 എന്ന് പേരിട്ടിട്ടുണ്ട്. വസതിയിലേക്കുള്ള റോഡിന്റെ ഭാഗത്ത് നിന്നും തന്നെ കാണാവുന്ന രീതിയിൽ വലിയ വലിപ്പത്തിലാണ് ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. താരത്തിന്റെ ഇഷ്ട നമ്പറും ഇന്ത്യൻ ടീമിലെ ജഴ്‌സി നമ്പറുമായിരുന്നു നമ്പർ 7 . താരത്തോടുള്ള ബഹുമാന സൂചകമായി ബിസിസിഐ അദ്ദേഹത്തിന്റെ വിരമിക്കലിനെ തുടർന്ന് നമ്പർ 7 പിൻവലിച്ചിരുന്നു.

7 നമ്പർ തന്റെ ജേഴ്‌സി നമ്പറാണെന്നതിന് പുറമേ, ധോണിക്ക് 7 എന്ന നമ്പറുമായി ചില ബന്ധങ്ങളുണ്ട്. ജൂലൈ 7 ന് അദ്ദേഹത്തിന്റെ ജന്മദിനമാണ്, ആ മാസം വർഷത്തിലെ ഏഴാമത്തെ മാസവുമാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റന് 'സെവൻ' എന്ന പേരിൽ ഒരു ലൈഫ്‌സ്റ്റൈൽ ബ്രാൻഡും ഉണ്ട്. ഇതോടപ്പം ഹെലികോപ്പ്റ്റർ ഷോട്ടുകൾ പോലുള്ള ചില ഐക്കണിക് ഷോട്ടുകൾ വസതിയിൽ പതിച്ചിട്ടുണ്ട്. ആരാധകരോടുള്ള തന്റെ സ്നേഹമാണ് ഇതെന്നും ഇത് വരെ കൂടെ നിന്നതിനുള്ള ട്രിബ്യൂട്ട് ആണിതെന്നുമാണ് ധോണി വീടിന്റെ പുതിയ മാറ്റത്തിൽ പ്രതികരിച്ചത്.

Content Highlights: MS Dhoni's Ranchi residence becomes selfie spot for fans

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us