ടെസ്റ്റിൽ അനിൽ കുംബ്ലെയുടെ ഐതിഹാസിക പത്ത് വിക്കറ്റ് നേട്ടത്തിന് 26 വർഷം. 1999 ഫെബ്രുവരി 7 ന് പാകിസ്താനെതിരെയായിരുന്നു ഒരു ഇന്നിങ്സിലെ പത്ത് വിക്കറ്റും നേടി താരം ചരിത്രം സൃഷ്ടിച്ചത്. ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ബോളറായി മാറി താരം. 1956 ൽ ഓസ്ട്രേലിയയ്ക്കെതിരെ 53 റൺസിന് 10 വിക്കറ്റ് വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ജിം ലേക്കറാണ് ആദ്യത്തെ താരം.
#OnThisDay February 7, 1999, @anilkumble1074 took 10-wicket haul in one innings.
— 🆒ẞÏ𝚲𝄞ׅ💕𝔥ᵉᵈ ᵇᵃⁿᵗ𓀠☢️ (@biasedbanti) February 7, 2025
📍The Feroz Shah Kotla Stadium in Delhi
Jim Laker 51.2 overs - 23 maiden - 53 - 10 wickets
Anil Kumble 26.3 overs - 9 maiden - 74 - 10 wicketspic.twitter.com/J9vKZI0dIG https://t.co/bQuAVOJHvu
രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരമായിരുന്നു ഡൽഹി ടെസ്റ്റ്. ചെന്നൈയിൽ 12 റൺസിന്റെ നേരിയ തോൽവിക്ക് ശേഷം ഇന്ത്യ 0-1 ന് പിന്നിലായിരുന്നു. കടുത്ത സമ്മർദ്ദത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തു. പാകിസ്താൻ ബൗളിങ് ആക്രമണത്തിന് നേതൃത്വം നൽകിയ വസീം അക്രം 23 റൺസിന് നാല് വിക്കറ്റുകൾ വീഴ്ത്തിയതോടെ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സിൽ 252 റൺസ് മാത്രമാണ് നേടിയത്.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ ഇന്ത്യയുടെ സ്പിൻ ജോഡിക്കെതിരെ പൊരുതി. കുംബ്ലെ 75 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹർഭജൻ സിംഗ് 30 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി സന്ദർശകരുടെ സ്കോർ 172 ൽ ഒതുക്കി. 32 റൺസ് നേടിയ ഷാഹിദ് അഫ്രീദിയായിരുന്നു പാകിസ്താന്റെ ടോപ് സ്കോറർ.
ഒന്നാം ഇന്നിങ്സിൽ 80 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ 339 റൺസിന്റെ ശക്തമായ സ്കോർ പടുത്തുയർത്തി. സദഗോപ്പൻ രമേശിന്റെ 96 റൺസിന്റെയും സൗരവ് ഗാംഗുലിയുടെ 62 റൺസിന്റെയും മികവിലായിരുന്നു അത്. സഖ്‌ലെയ്ൻ മുഷ്താഖിന്റെ അഞ്ച് വിക്കറ്റ് നേട്ടം ഉണ്ടായിരുന്നിട്ടും ഇതോടെ പാകിസ്താന് 420 റൺസിന്റെ വമ്പൻ ലക്ഷ്യമായിരുന്നു ലഭിച്ചത്.
പാകിസ്താൻ വിജയലക്ഷ്യം വിജയകരമായി പിന്തുടർന്നു. ഓപ്പണർമാരായ അഫ്രീദിയും സയീദ് അൻവറും ചേർന്ന് 101 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ ശേഷം കുംബ്ലെ കളിയുടെ ഗതി മാറ്റി. 26.3 ഓവറിൽ 74 റൺസ് വിട്ടുകൊടുത്ത് 10 വിക്കറ്റ് വീഴ്ത്തി. താരത്തിന്റെ സ്പെൽ ഇന്ത്യയെ 212 റൺസിന്റെ വിജയത്തിലേക്ക് നയിച്ചു. പരമ്പര സമനിലയിലാക്കി, ക്രിക്കറ്റ് ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചു.
Content Highlights: On This Day In 1999: Anil Kumble Makes History With 10 Wickets Against Pakistan