ഗില്ലിന്‍റെ സെഞ്ച്വറിക്കായി രാഹുല്‍ 'ത്യാഗം' ചെയ്തു, ഇത് ടീം ഗെയിമാണെന്ന് ഓർമ വേണം; വിമർശിച്ച് ഗവാസ്കർ

രാഹുലിന് മത്സരത്തിൽ വെറും രണ്ട് റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചിരുന്നത്.

dot image

ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിന മത്സരത്തിന് പിന്നാലെ കെ എൽ രാ​ഹുലിനെ വിമർശിച്ച് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കർ. ശുഭ്മന്‍ ഗില്ലിനെ സെഞ്ച്വറി നേടാന്‍ സഹായിച്ചതു വഴി സ്വയം വിക്കറ്റ് നഷ്ടപ്പെടുത്തിയ രാഹുലിന്റെ മനോഭാവത്തെയാണ് ​ഗവാസ്‌കർ ചോ​ദ്യം ചെയ്തത്. രാഹുലിന് മത്സരത്തിൽ വെറും രണ്ട് റണ്‍സ് മാത്രമാണ് നേടാൻ സാധിച്ചിരുന്നത്. എന്നാൽ ഗില്ലാവട്ടെ സെഞ്ച്വറിക്കു 13 റണ്‍സകലെ പുറത്താവുകയും ചെയ്തു. മത്സരത്തിൽ വൺഡൗണായി ഇറങ്ങിയ ​ഗിൽ 96 പന്തിൽ 14 ബൗണ്ടറി സഹിതം 87 റൺസെടുത്ത ​ഗിൽ ഇന്ത്യയുടെ ടോപ് സ്കോററായാണ് മടങ്ങിയത്.

എന്നാൽ ശുഭ്മാൻ ഗില്ലിന് സെഞ്ച്വറി സ്വന്തമാക്കാൻ വേണ്ടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും മാറിയാണ് കെ എൽ രാഹുൽ ബാറ്റുവീശിയതെന്നാണ് ഗവാസ്കർ ആരോപിച്ചത്. ഇത്തരത്തിൽ മുൻപോട്ട് പോയിട്ടും രാഹുൽ പുറത്താകുകയും ഗില്ലിന് സെഞ്ചുറി സ്വന്തമാക്കാൻ സാധിക്കാതെ വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിമർശനവുമായി സുനിൽ ഗവാസ്കർ രംഗത്ത് എത്തിയത്.

'രാഹുൽ അവന്റെ സ്വാഭാവികമായ രീതിയിൽ തന്നെയായിരുന്നു മത്സരത്തിൽ കളിക്കേണ്ടത്. എന്നാൽ ഇവിടെ തന്റെ പങ്കാളിയ്ക്ക് സെഞ്ചുറി സ്വന്തമാക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുക്കാനാണ് രാഹുൽ ശ്രമിച്ചത്', ഗവാസ്കർ പറഞ്ഞു. കമന്ററിക്കിടെയായിരുന്നു മുൻ താരത്തിന്റെ വിമർശനം.

'രാഹുലിന്റെ മാനസികാവസ്ഥ ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് നോക്കൂ. ഇതിനെ കുറിച്ചാണ് ഞാൻ സംസാരിച്ചത്. ക്രിക്കറ്റ് ഒരു ടീം മത്സരമാണ്. അതുകൊണ്ടുതന്നെ ഒരു മത്സരത്തെ നമ്മൾ ഇതുപോലെ സമീപിക്കാൻ പാടില്ല. തന്റെ പങ്കാളിക്ക് സെഞ്ച്വറി നേടാനായി പന്തിനെ കേവലം പ്രതിരോധിക്കുക മാത്രമാണ് രാഹുൽ ശ്രമിച്ചത്. അവൻ പുറത്തായ ഷോട്ടും പൂർണ്ണമായി അവന്റെ ശൈലിയിൽ ആയിരുന്നില്ല കളിച്ചത്', ഗവാസ്കർ പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 249 റണ്‍സ് വിജയലക്ഷ്യം 38.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ശുഭ്മാന്‍ ഗില്‍ (87), ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ത്തിന് ഇന്ത്യ മുന്നിലെത്തി.

Content Highlights: Sunil Gavaskar blasts KL Rahul for his batting approach during India vs England 1st ODI

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us