നാനാ പടേക്കർ വിശന്നുവലഞ്ഞിരിക്കുകയാണ് ​ഗയ്സ്!, കോഹ്ലി ഔട്ടായതിനു പിന്നാലെ ട്രെൻഡിങ്ങായി 'നാനാ മീം'

ദിവസങ്ങള്‍ക്കു മുന്‍പ് വിരാട് കോഹ്‌ലിയെക്കുറിച്ച് നാനാ പടേക്കര്‍ നടത്തിയ പരാമര്‍ശമാണ് ഈ മീമുകള്‍ക്ക് കാരണം.

dot image

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ വീണ്ടും ഫ്‌ളോപ്പ് ഷോ തുടര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. നാഗ്പൂരില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പരിക്കുകാരണം കളിക്കാതിരുന്ന കോഹ്‌ലി രണ്ടാം മത്സരത്തില്‍ തിരിച്ചെത്തുകയായിരുന്നു. മത്സരത്തില്‍ വണ്‍ഡൗണായി ക്രിസീലെത്തിയ വിരാട് എട്ട് പന്തില്‍ വെറും അഞ്ച് റണ്‍സെടുത്താണ് പുറത്തായത്. 20-ാം ഓവറില്‍ ആദില്‍ റാഷിദിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നാനാ പടേക്കറുടെ മീമുകളും ട്രെന്‍ഡിങ്ങായിരിക്കുകയാണ്. ഈ ട്രെന്‍ഡിന് പിന്നിലെ കാരണമെന്താണെന്ന് പരിശോധിക്കാം…

ദിവസങ്ങള്‍ക്കു മുന്‍പ് വിരാട് കോഹ്‌ലിയെക്കുറിച്ച് നാനാ പടേക്കര്‍ നടത്തിയ പരാമര്‍ശമാണ് ഈ മീമുകള്‍ക്ക് കാരണം. വിരാട് തന്റെ പ്രിയപ്പെട്ട താരമാണെന്നും കുറഞ്ഞ റണ്‍സ് നേടി അദ്ദേഹം അതിവേഗം പുറത്തായാല്‍ തനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും തോന്നുന്നില്ലെന്നും പടേക്കര്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വിരാട് പുറത്തായതിന് പിന്നാലെ ഭക്ഷണം കഴിക്കാതെയും മറ്റുമിരിക്കുന്ന പടേക്കറുടെ രസകരമായ മീമുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുന്നത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തപ്പോഴും വിരാട് ഒറ്റയക്കത്തിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് 49.5 ഓവറില്‍ 304 എന്ന സ്‌കോറിലേക്കെത്തി. 44.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 90 പന്തുകളില്‍ 12 ഫോറും ഏഴ് സിക്സും സഹിതം 119 റണ്‍സുമായി രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്.

Content Highlights: Nana Patekar Memes Are Trending After Virat Kohli's Early Dismissal In 2nd ODI vs England

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us