![search icon](https://www.reporterlive.com/assets/images/icons/search.png)
ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുപോയത് തന്റെ സമീപകാല ഫോമിനും സ്ഥിരതയ്ക്കും ഗുണം ചെയ്തുവെന്ന് ഇന്ത്യയുടെ വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പറഞ്ഞു. ഏകദിനങ്ങളിൽ നിന്ന് വളരെക്കാലം ഇടവേള എടുത്തെങ്കിലും രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കുവേണ്ടി കളിച്ചത് കളത്തിലെ താളം നിലനിർത്താൻ സഹായിച്ചുവെന്ന് ജഡേജ പറഞ്ഞു.
2023 ലെ ലോകകപ്പിൽ അവസാനമായി ഏകദിനം കളിച്ച ജഡേജ കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാല് വിക്കറ്റ് വിജയം നേടിയതിൽ നിർണായക പങ്കുവഹിച്ചു. പത്ത് ഓവർ എറിഞ്ഞ താരം വെറും 35 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടി. ആദ്യ മത്സരത്തിൽ ഒമ്പത് ഓവർ എറിഞ്ഞ താരം 26 റൺസ് വിട്ടുകൊടുത്തും മൂന്ന് വിക്കറ്റ് നേട്ടം നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരെയും ചാംപ്യൻസ് ട്രോഫിക്കുള്ള ടീമിലും ജഡേജയെ ഉൾപ്പെടുത്തിയതിൽ മുൻ താരങ്ങളടക്കം വിമർശനം ഉന്നയിച്ച സാഹചര്യത്തിൽ കൂടിയായിരുന്നു അദ്ധേഹത്തിന്റെ മിന്നും പ്രകടനം.
Cricket India Greatest Allrounder Cricketer’s ..! Legendary #KapilDev inspired to #jadeja and many others .! Any Cricket Teams Victory decided by Allrounder Players.! @BCCI pic.twitter.com/BATkBUH3w7
— M Rama M Reddy (@mallemala12) February 9, 2025
36 കാരനായ ജഡേജ 2024-25 രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രയ്ക്കുവേണ്ടിയാണ് കളിച്ചിരുന്നത് ഡൽഹിക്കെതിരെ മാച്ച് വിന്നിംഗ് പ്രകടനം കാഴ്ച വെച്ച താരം സൗരാഷ്ട്രയെ 10 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചുകൊണ്ട് 12 വിക്കറ്റുകൾ നേടി. അസമിനെതിരെയും കളിച്ചെങ്കിലും ആ മത്സരത്തിൽ പന്തെറിഞ്ഞില്ല, പകരം ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബിസിസിഐയുടെ കർശന നിർദേശ പ്രകാരം സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയപ്പോൾ അതിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ കഴിഞ്ഞത് ജഡേജയ്ക്ക് മാത്രമായിരുന്നു.
Content Highlights: playing domestic cricket helped me lot on england series; ravindra jadeja