കൊടും ചൂടിൽ ആരാധകരെ തണുപ്പിക്കാൻ ഗ്രൗണ്ട് സ്റ്റാഫ് വക 'വെള്ളമടി'; പ്രകീർത്തനങ്ങളും വിമർശനങ്ങളും ഒരുമിച്ച്

ഇന്ത്യൻ താരം റിഷഭ് പന്തടക്കമുള്ള വലിയ ഒരു വിഭാഗം ആളുകൾ ഗ്രൗണ്ട് സ്റ്റാഫുകളുടെ സമയോചിത ഇടപെടൽ എന്ന നിലയിൽ പ്രകീർത്തങ്ങളുമായി രംഗത്ത് വരികയും ചെയ്തു

dot image

ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരം നടന്നത് ഒഡീഷയിലെ കട്ടക്ക് സ്റ്റേഡിയത്തിലായിരുന്നു. കനത്ത കൊടും ചൂടിലായിരുന്നു ആരാധകർ മത്സരം കണ്ടിരുന്നത്. കൊടും ചൂടിൽ ക്ഷീണിതരായ ആരാധകരെ തണുപ്പിക്കാൻ സ്റ്റേഡിയം സ്റ്റാഫുകൾ വെള്ളം ചീറ്റിച്ച സംഭവവുമുണ്ടായിരുന്നു. സംഭവം ഉപകാരപ്രദമായി ചെയ്‌തെതെങ്കിലും ഇത് ഇപ്പോൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ക്യാഷ് കൊടുത്ത് കളി കാണാനെത്തിയ ആരാധകരെ ഇങ്ങനെയാണോ ട്രീറ്റ് ചെയ്യേണ്ടത് എന്ന് ചോദിച്ച് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അതേ സമയം ഇന്ത്യൻ താരം റിഷഭ് പന്തടക്കമുള്ള വലിയ ഒരു വിഭാഗം ആളുകൾ ഗ്രൗണ്ട് സ്റ്റാഫുകളുടെ സമയോചിത ഇടപെടൽ എന്ന നിലയിൽ പ്രകീർത്തങ്ങളുമായി രംഗത്ത് വരികയും ചെയ്തു.

മത്സരം നടന്ന ദിവസം കട്ടക്കിൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിരുന്നു. പകൽ – രാത്രി മത്സരമാണെങ്കിലും ഉച്ചയ്ക്ക് ശേഷം കളി ആരംഭിക്കുന്നതിനാൽ വെയിലത്ത് ഇരുന്ന് ക്ഷീണിതരായ ആരാധകരെ തണുപ്പിക്കാനാണ് വെള്ളം നിറച്ച വലിയ ജാർ പുറത്തേന്തി സ്റ്റേഡിയം സ്റ്റാഫ് ഗാലറികളിലെത്തി വെള്ളം ചീറ്റിച്ചത്. സ്റ്റേഡിയത്തിന് പലയിടങ്ങളിലും മേൽക്കൂരയില്ലാത്തതും ചൂടിന്റെ ആഘാതം വർധിപ്പിച്ചിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ ഇടവേളയ്‌ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. 90 പന്തിൽ 7 സിക്സും 12 ഫോറുമടക്കം 119 റൺസാണ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി.

Content Highlights: Stadium Staff Sprays Water On Fans To Beat The Heat During IND vs ENG 2nd ODI In Cuttack

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us