![search icon](https://www.reporterlive.com/assets/images/icons/search.png)
കഴിഞ്ഞ ഐപിഎൽ സീസണിനിടെ കളത്തിന് പുറത്ത് നിന്നും സോഷ്യൽ മീഡിയിൽ ആളികത്തിയ ഒന്നായിരുന്നു ലൈവ് സ്ട്രീമിനിടെ പുറത്തായ ഇന്ത്യൻ യുവതാരം റിയാൻ പരാഗിന്റെ യൂട്യൂബ് സെർച്ച് ഹിസ്റ്ററി. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാൻ എന്നിവരുടെ ഹോട്ട് സെർച്ചുകളായിരുന്നു അത്. ലൈവ് സ്ട്രീമിങിനിടെ അബന്ധത്തിൽ പുറത്തായ ഈ സെർച്ച് ഹിസ്റ്ററി സ്ക്രീൻ ഷോട്ടായി സോഷ്യൽ മീഡിയയിൽ പടർന്നു. വലിയ വിമർശനവും ഇതിന് പിന്നാലെ 22 കാരൻ നേരിട്ടു. നീണ്ട സൈബർ ആക്രമണത്തിന് വിധേയമായിട്ടും പ്രതികരിക്കാതിരുന്ന താരം എന്നാൽ ഇപ്പോൾ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുയാണ്.
സിറ്റി1016 റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിനിടെ പരാഗ്, ഇതെല്ലാം യഥാർത്ഥത്തിൽ ഐപിഎല്ലിന് മുമ്പാണ് സംഭവിച്ചതെന്ന് ഓർമിച്ചു. എന്നാൽ പിന്നീടാണ് അത് പുറത്തായതെന്നും അതൊരു അനാവശ്യ വിവാദമായിരുന്നുവെന്നും അതാണ് ഇതുവരെയും പ്രതികരിക്കാതിരുന്നതെന്നും പരാഗ് പറഞ്ഞു.
' ഞാൻ പാട്ടുകേൾക്കാൻ വേണ്ടി യുട്യൂബ് എടുത്തപ്പോഴാണ് ആ യുട്യൂബ് സെർച്ച് പുറത്തായത്. എന്റെ ഫോണിൽ നിന്ന് ആപ്പിൾ മ്യൂസിക്ക്, സ്‌പോട്ടിഫൈ തുടങ്ങിയ ആപ്പുകൾ ഡിലീറ്റ് ചെയ്തിരുന്ന സമയം കൂടിയായിരുന്നു അത്. ഞാൻ മികച്ച രീതിയിൽ സീസൺ പൂർത്തിയാക്കിയാക്കിയതോടെ അത് വിവാദമായി. വിഷയം ഊതിപ്പെരുപ്പിച്ചതാണെന്നും ഇക്കാര്യം പരസ്യമായി വെളിപ്പെടുത്തേണ്ടത് പ്രധാനമാണെന്ന് തനിക്ക് തോന്നിയില്ലെന്നും പരാഗ് പറഞ്ഞു.
Riyan Parag addresses the controversy surrounding his viral YouTube search history after IPL 2024.#IPL #RiyanParag #CricketTwitter pic.twitter.com/HirtxxcMwF
— InsideSport (@InsideSportIND) February 11, 2025
2024 ലെ മികച്ച ഐപിഎൽ സീസണിന്റെ പിൻബലത്തിൽ, രാജസ്ഥാൻ റോയൽസ് താരമായ പരാഗ് ഇന്ത്യൻ ടീമിലേക്ക് കടന്നുവന്നിരുന്നു. ടി 20 ലോകകപ്പിന് തൊട്ടുപിന്നാലെ നടന്ന സിംബാബ്‌വെ പര്യടനത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ടി 20യിൽ ഒമ്പത് മത്സരങ്ങൾ കളിച്ചു. തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലൂടെ ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. തുടർന്ന് പരിക്കുമൂലം പുറത്തിരുന്നതിനാൽ അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരായ ഹോം ടി20 മത്സരത്തിലും അതിന് മുമ്പ് നടന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണിലൂടെ മിന്നും തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇപ്പോൾ താരം.
Content Highlights: Riyan Parag ends silence on Ananya Panday, Sara Ali Khan YouTube search history