ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാന് കനത്ത തിരിച്ചടി. അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ അള്ളാഹ് ഗസന്‍ഫാറിന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്. പരിക്കാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. ഗസൻഫാറിന് പകരം നങ്‌യാല ഖരോട്ടിയെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
🚨 INJURY UPDATE 🚨
— Afghanistan Cricket Board (@ACBofficials) February 12, 2025
Afghanistan's young spin-bowling sensation, AM Ghazanfar, has been ruled out of the ICC Champions Trophy due to a fracture in the L4 vertebra, specifically in the left pars interarticularis. He sustained the injury during Afghanistan’s recently held tour… pic.twitter.com/g0ALWe7HVe
അള്ളാ ഗസന്‍ഫാറിന്റെ പരിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിനും എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഇത്തവണത്തെ ലേലത്തില്‍ മുംബൈ വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് അള്ളാഹ് ഗസന്‍ഫാര്‍. പരിക്കുകാരണം താരത്തിന് ഐപിഎല്ലും ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമാവുമെന്ന കാര്യം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം നടന്ന സിംബാബ്‌വെ പര്യടനത്തിനിടെയാണ് ഗസന്‍ഫാറിന് പരിക്കേല്‍ക്കുന്നത്. കുറഞ്ഞത് നാല് മാസത്തെ വിശ്രമമെങ്കിലും ഗസന്‍ഫാറിന് വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ മാര്‍ച്ച് 21ന് ആരംഭിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനാവാത്ത സാഹചര്യത്തില്‍ താരത്തിന് ടൂര്‍ണമെന്റ് നഷ്ടമാവുമെന്നുറപ്പായിരിക്കുകയാണ്. അരങ്ങേറ്റ ഐപിഎല്‍ സീസണില്‍ തന്നെ മുംബൈ പോലൊരു വലിയ ടീമിനൊപ്പം ലഭിച്ചിട്ടും താരത്തെ പരിക്ക് വേട്ടയാടിയെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
Content Highlights: Big Blow For Mumbai Indians Ahead Of IPL 2025 As Star Afghanistan Spinner Allah Ghazanfar Gets Injured, Ruled Out Of Champions Trophy 2025