അരങ്ങേറ്റ സെഞ്ച്വറിക്കാരനോട് കൊമ്പുകോർത്ത് ഷഹീൻ; മറ്റൊരു ചരിത്രം കൂടി കുറിച്ച് താരത്തിന്റെ മാസ് മറുപടി

കഴിഞ്ഞ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം നടത്തിയിരുന്ന താരം 150 റൺസ് നേടി ചരിത്രം തിരുത്തിയിരുന്നു

dot image

ത്രിരാഷ്ട്ര പരമ്പരയില പാകിസ്താൻ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ പാക് പേസർ ഷഹീൻ അഫ്രീദിയും ദക്ഷിണാഫ്രിക്കൻ ബാറ്റർ മാത്യു ബ്രീറ്റ്‌സ്‌കെയും തമ്മിൽ തർക്കം. ഷഹീൻ അഫ്രീദിയുടെ പന്ത് പ്രതിരോധിച്ചതിന് ശേഷം ബാറ്റ് വീശുന്നതായി ബ്രീറ്റ്‌സ്‌കെ ആംഗ്യം കാണിച്ചതിന് പിന്നാലെയാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത്. ശേഷം തൊട്ടടുത്ത ഓവറിൽ സിംഗിൾ ഓടികൊണ്ടിരുന്ന ബ്രീറ്റ്‌സ്‌കെയെ ക്രീസിൽ പാക് പേസർ തടയാൻ നോക്കിയതും പ്രശ്ങ്ങൾ രൂക്ഷമാക്കി. തുടർന്ന് ഫീൽഡ് അമ്പയർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.

ഒടുവിൽ 84 പന്തിൽ നിന്ന് പത്ത് ഫോറുകളും ഒരു സിക്സറും ഉൾപ്പെടെ 83 റൺസ് നേടിയ ബ്രീറ്റ്സ്കെ ഖുഷ്ദിൽ ഷായുടെ പന്തിൽ പുറത്തായി. കഴിഞ്ഞ മത്സരത്തിലൂടെ ഏകദിന അരങ്ങേറ്റം നടത്തിയിരുന്ന താരം 150 റൺസ് നേടി ചരിത്രം തിരുത്തിയിരുന്നു. ഇതോടെ കളിച്ച ആദ്യ രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് സെഞ്ച്വറിയും അർദ്ധസെഞ്ച്വറിയും നേടിയ ആദ്യ ബാറ്റ്സ്മാനായി മാത്യു ബ്രീറ്റ്‌സ്‌കെ മാറി.

മത്സരത്തിൽ താരത്തിന്റെ പ്രകടനത്തിന്റെ കൂടി മികവിൽ ദക്ഷിണാഫ്രിക്ക അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 352 റൺസ് നേടി. ക്യാപ്റ്റൻ ടെംബ ബവുമ (82), ഹെൻറിച്ച് ക്ലാസൻ (87) എന്നിവരും തിളങ്ങി. മറുപടി ബാറ്റിങ്ങിൽ 30 ഓവർ പിന്നിനടുമ്പോൾ 200 റൺസിന് മൂന്ന് എന്ന നിലയിലാണ് പാകിസ്താൻ. ഈ മത്സരത്തിലെ വിജയികൾ വെള്ളിയാഴ്ച കറാച്ചിയിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡിനെ നേരിടും. അടുത്ത ആഴ്ച പാകിസ്താനിലും യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലും ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കുള്ള സന്നാഹമാണ് ത്രിരാഷ്ട്ര പരമ്പര.

Content Highlights: Drama in Karachi! Afridi, Breetzke engage in on-field spat

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us