![search icon](https://www.reporterlive.com/assets/images/icons/search.png)
ആവേശകരമായ മത്സരത്തിനൊടുവിൽ ജമ്മുകശ്മീരിനെതിരായ ക്വാർട്ടർ മത്സരം സമനിലയിൽ പിടിച്ച് കേരളം സെമിയിലേക്ക് കടന്നു. പൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ അവസാനം ദിനം കളി പുരോഗമിക്കുമ്പോള്‍ ആറിന് 213 എന്ന നിലയിലാണ് കേരളം. 399 റൺസ് എന്ന ലക്ഷ്യത്തിലേക്കായിരുന്നു കേരളം ബാറ്റ് വീശിയിരുന്നത്. കേരളം അഞ്ചാം ദിനം പൂർത്തിയായപ്പോൾ 295 റൺസ് നേടി.
സല്‍മാന്‍ നിസാര്‍ (44), മുഹമ്മദ് അസറുദ്ദീന്‍ (67) നേടിയും പുറത്താകാതെ നിന്നു. ഇവരെ കൂടാതെ സച്ചിന്‍ ബേബി, അക്ഷയ് ചന്ദ്രന്‍ എന്നിവർ 48 റൺസ് വീതം നേടി. രോഹൻ കുന്നുമ്മൽ 36 റൺസ് നേടി.
ജമ്മു നേരത്തെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഒമ്പതിന് 399 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ 281 റൺസാണ് കേരളം നേടിയത്. ജമ്മു നേടിയത് 280 റൺസും. ഒരു റൺസിന്റെ ലീഡാണ് കേരളത്തിനുണ്ടായിരുന്നത്. രഞ്ജി ട്രോഫി റൂൾസ് പ്രകാരം മത്സരം സനിലയായാൽ ആദ്യ ഇന്നിങ്‌സ് ലീഡ് നേടിയവരാവും സെമിയിലേക്ക് മാർച്ച് ചെയ്യുക. അതിനാൽ തന്നെ മത്സരം വിക്കറ്റ് പോകാതെ സമനിലയാക്കാനാണ് കേരളം ശ്രമിച്ചത്. ബാറ്റർമാരെല്ലാം കശ്മീർ ബോളർമാരെ മനോഹരമായി പ്രതിരോധിച്ചപ്പോൾ കേരളം വിലപ്പെട്ട ആ സമനില നേടിയെടുക്കുകയും ചെയ്തു.
Content Highlights: kerala vs jammu kashmir ranji trophy match drwan; kerala in to semifinal