![search icon](https://www.reporterlive.com/assets/images/icons/search.png)
2025 ലെ ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നിന്ന് ഔദ്യോഗികമായി വിട്ടുനിന്നതിന് ശേഷമുള്ള തന്റെ ആദ്യ ചിത്രം ഇന്ത്യൻ പങ്കുവെച്ച് ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്ര. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള ഒരു മിറർ സെൽഫി അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ "റീബിൽഡിംഗ്" എന്ന ഒറ്റ വാക്കിന്റെ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തു.
സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റിനിടെയാണ് ബുംമ്രയ്ക്ക് പരിക്കേറ്റത്. ലോവർ ബാക്ക് പരിക്ക് കാരണം താരത്തിന് ചാംപ്യൻസ് ട്രോഫി നഷ്ടമാകുമെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഫെബ്രുവരി 19 ന് പാകിസ്താനിൽ ആരംഭിക്കുന്ന ടൂർണമെന്റിൽ ബുംമ്രയ്ക്ക് പകരക്കാരനായി യുവ പേസർ ഹർഷിത് റാണയെ തിരഞ്ഞെടുത്തു.
ചാംപ്യൻസ് ട്രോഫി 2025- നുള്ള ഇന്ത്യൻ ടീമിൽ ക്യാപ്റ്റനായി രോഹിത് ശർമ്മയും വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലും ഉൾപ്പെടുന്നു. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് ഷാമി, അർഷ്ദീപ് സിംഗ്, രവീന്ദ്ര ജഡേജ, വരുൺ ചക്രവർത്തി എന്നിവരും ടീമിലുണ്ട്. ഫെബ്രുവരി 20 ന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Content Highlights:jasprit bumrah new updates he is loading from injury