![search icon](https://www.reporterlive.com/assets/images/icons/search.png)
ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായി നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക-പാകിസ്താൻ മത്സരത്തിൽ നാടകീയമായ സംഭവങ്ങളാണ് നടന്നത്. ദക്ഷിണാഫ്രിക്ക താരം മാത്യു ബ്രീറ്റ്സ്കിയുമായി ഗ്രൗണ്ടിൽ പാകിസ്താൻ പേസർ ഷഹീൻ അഫ്രീദി
ഏറ്റുമുട്ടിയ സംഭവമാണ് അതിലൊന്ന്. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങിനിടെയാണ് സംഭവം. അഫ്രീദിയുടെ പന്ത് പ്രതിരോധിച്ച ശേഷം ബാറ്റ് വീശുന്നതായി ബ്രീറ്റ്‌സ്‌കെ ആംഗ്യം കാണിച്ചതിന് പിന്നാലെയാണ് തർക്കം പൊട്ടിപ്പുറപ്പെട്ടത്. ശേഷം തൊട്ടടുത്ത ഓവറിൽ സിംഗിൾ ഓടികൊണ്ടിരുന്ന ബ്രീറ്റ്‌സ്‌കെയെ ക്രീസിൽ പാക് പേസർ തടയാൻ നോക്കിയതും പ്രശ്ങ്ങൾ രൂക്ഷമാക്കി. തുടർന്ന് ഫീൽഡ് അമ്പയർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബവുമയെ റൗണ്ണൗട്ടാക്കിയ ശേഷം താരത്തിന്റെ മുന്നിൽ ചാടി വീണ് ആഘോഷിക്കുകയും താരത്തെ പോകാൻ സമ്മതിക്കാതെ നിർത്തുകയും ചെയ്ത സംഭവമാണ് മറ്റൊന്ന്. സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവരാണ് ബവുമയെ വഴിതടഞ്ഞത്.
ഏതായാലും മൂന്ന് പേർക്കെതിരെയും ഐസിസി ഇപ്പോൾ അച്ചടക്ക നടപടിയെടുത്തിരിക്കുകയാണ്. ഷഹീൻ അഫ്രീദിക്ക് മാച്ച് ഫീയുടെ 25 ശതമാനവും സൗദ് ഷക്കീൽ, കമ്രാൻ ഗുലാം എന്നിവർക്ക് മാച്ച് ഫീയുടെ 10 ശതമാനവുമാണ് പിഴ ചുമത്തിയിട്ടുള്ളത്. താരങ്ങൾ കളി കളത്തിൽ മാന്യത പുലർത്തണമെന്നും സ്വന്തം നാട്ടിലാണെന്ന് കരുതി എന്തും ചെയ്യാമെന്ന പ്രവണത പാടില്ലെന്നും ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം ത്രില്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് പാകിസ്താൻ ത്രിരാഷ്ട്ര കപ്പ് ഫൈനലിൽ കടന്നു. ദക്ഷിണാഫ്രിക്കയുടെ 352 റൺസ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പാകിസ്താൻ ഒരു ഓവർ ബാക്കി നിൽക്കെ മറികടന്നു. സൽമാൻ അലി ആഘ, മുഹമ്മദ് റിസ്‌വാൻ എന്നിവരുടെ സെഞ്ച്വറികളാണ് കൂറ്റൻ വിജയ് ലക്ഷ്യം മറികടക്കാൻ പാകിസ്താനെ സഹായിച്ചത്.
Content Highlights: three pak players fined during misbhehave to opponent players