![search icon](https://www.reporterlive.com/assets/images/icons/search.png)
വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷന് നാളെ തുടക്കം. ഗുജറാത്തിലെ വഡോദരയിലാണ് ഉദ്ഘാടന മത്സരം. നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ജയന്റ്‌സ് പോരാട്ടമാണ് ഉദ്ഘാടനമായി അരങ്ങേറുന്നത്. നാളെ മുതല്‍ മാര്‍ച്ച് 15 വരെയാണ് പോരാട്ടം. ഇത്തവണ നാല് വേദികളിലായാണ് പോരാട്ടം. വഡോദര, ബംഗളൂരു, ലഖ്‌നൗ, മുംബൈ എന്നിവയാണ് വേദികള്‍.
അഞ്ച് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു, മുംബൈ ഇന്ത്യന്‍സ്, യുപി വാരിയേഴ്‌സ്, ഗുജറാത്ത് ജയന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവയാണ് ടീമുകള്‍. 22 മത്സരങ്ങള്‍ അരങ്ങേറും. വൈകീട്ട് 7.30 മുതലാണ് പോരാട്ടങ്ങള്‍. ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ തത്സമയം കാണാം.
മുംബൈ ഇന്ത്യന്‍സാണ് പ്രഥമ ചാംപ്യന്‍മാര്‍. രണ്ടാം എഡിഷനിലാണ് ആര്‍സിബി കിരീടം സ്വന്തമാക്കിയത്. നിരവധി മലയാളി താരങ്ങളും ലീഗിൽ അണിനിരക്കുന്നുണ്ട്. കഴിഞ്ഞ ലീഗിലെ മികച്ച പ്രകടനം ആശ ശോഭന, സജന സജീവൻ എന്നിവർക്കെല്ലാം ഇന്ത്യൻ ടീമിന്റെ വാതിൽ തുറന്നിരുന്നു.
Content Highlights:WPL Season 3 Begins Tomorrow; Hopefully Malayalam stars too