ഹാൻസി ക്രോണ്യ മുതൽ സർഫറാസ് അഹമ്മദ് വരെ; ചാംപ്യൻസ് ട്രോഫി ഉയർത്തിയ നായകർ ഇവരാണ്

1998ൽ നടന്ന പ്രഥമ ചാംപ്യൻസ് ട്രോഫി കിരീടം ദക്ഷിണാഫ്രിക്കയാണ് സ്വന്തമാക്കിയത്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഫെബ്രുവരി 19ന് തുടക്കമാകുകയാണ്. ഇതുവരെ എട്ട് ചാംപ്യൻസ് ട്രോഫി ടൂർണമെന്റുകൾ നടന്നുകഴിഞ്ഞു. എട്ട് നായകന്മാർ ചാംപ്യൻസ് ട്രോഫി കിരീടം ഉയർത്തി. ദക്ഷിണാഫ്രിക്കൻ മുൻ താരം ഹാൻസി ക്രോണ്യ മുതൽ പാകിസ്താന്റെ സർഫറാസ് അഹമ്മദ് വരെയുള്ളവരാണ് ആ നായകന്മാർ.

1998ൽ നടന്ന പ്രഥമ ചാംപ്യൻസ് ട്രോഫി കിരീടം ദക്ഷിണാഫ്രിക്കയാണ് സ്വന്തമാക്കിയത്. ഹാൻസി ക്രോണ്യയായിരുന്നു അന്ന് ദക്ഷിണാഫ്രിക്കയുടെ നായകൻ. പിന്നാലെ 2000ത്തിൽ സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ ന്യൂസിലാൻഡ് ചാംപ്യൻ‌സ് ട്രോഫി ഉയർത്തി. 2002ലെ ചാംപ്യൻസ് ട്രോഫി കിരീടം രണ്ട് നായകന്മാർ ചേർന്നാണ് ഉയർത്തിയത്. ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാൽ ഇന്ത്യയുടെ സൗരവ് ​ഗാം​ഗുലിയും ശ്രീലങ്കയുടെ സന്നത് ജയസൂര്യയും ചാംപ്യൻസ് ട്രോഫി പങ്കുവെച്ചു.

2004ൽ വെസ്റ്റ് ഇൻഡീസ് ചാംപ്യൻസ് ട്രോഫി ഉയർത്തിയപ്പോൾ ബ്രയാൻ ലാറയായിരുന്നു നായകൻ. 2006ലാണ് ആദ്യമായി ഓസ്ട്രേലിയൻ ടീം ചാംപ്യൻസ് ട്രോഫി ഉയർത്തിയത്. ഇന്ത്യ വേദിയായ ടൂർണമെന്റിൽ റിക്കി പോണ്ടിങ്ങിന്റെ നായകമികവിൽ ഓസീസ് ചാംപ്യൻസ് ട്രോഫി ജേതാക്കളായി. 2009ലെ‍ റിക്കി പോണ്ടിങ്ങിന്റെ ഓസീസ് സംഘം ചാംപ്യൻസ് ട്രോഫി വിജയം ആവർത്തിച്ചു. രണ്ട് തവണ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഏക നായകനും റിക്കി പോണ്ടിങ്ങാണ്.

2013ൽ മഹേന്ദ്ര സിങ് ധോണി നായകനായ ഇന്ത്യൻ ടീം ചാംപ്യൻസ് ട്രോഫി കിരീടം നേടി. എന്നാൽ 2017ൽ വിരാട് കോഹ്‍ലി നായകനായ ഇന്ത്യൻ ടീമിന് ചാംപ്യൻസ് ട്രോഫി കിരീടം നിലനിർത്താൻ സാധിച്ചില്ല. ഫൈനലിൽ സർഫറാസ് അഹമ്മദിന്റെ പാകിസ്താനോട് ഇന്ത്യൻ സംഘം ദയനീയമായി പരാജയപ്പെട്ടു.

Content Highlights: Champions Trophy All Winning Captains from Cronje to Sarfraz

dot image
To advertise here,contact us
dot image