
വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിനെ ആറ് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ജയന്റ്സ്. യുപി വാരിയേഴ്സ് ഉയർത്തിയ 144 റൺസ് വിജയലക്ഷ്യം ഗുജറാത്ത് രണ്ടോവർ ബാക്കി നിൽക്കെ മറികടന്നു. ക്യാപ്റ്റൻ ആഷ്‌ലി ആഷ്‌ലീ ഗാർഡ്‌നർ അർധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഹർലീൻ ഡിയോൾ 34 റൺസും ഡോട്ടിൻ 33 റൺസും നേടി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുപി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. 27 പന്തിൽ 39 റൺസ് നേടിയ ക്യാപ്റ്റൻ ദീപ്തി ശർമയാണ് യുപിയുടെ ടോപ് സ്കോറർ. ഉമ ഛേത്രി (27 പന്തിൽ 24), അലന കിങ് (14 പന്തിൽ 19), ശ്വേത സെഹ്‍റാവത്ത് (18 പന്തിൽ 16) എന്നിവരാണ് യുപിയുടെ മറ്റു പ്രധാന റൺവേട്ടക്കാർ. നാലോവറുകൾ പന്തെറിഞ്ഞ ഗുജറാത്തിന്റെ പ്രിയ മിശ്ര 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആഷ്‍ലി ഗാർഡ്നർ, ദിയേന്ത്ര ഡോട്ടിൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി.
Content Highlights: Gujarat Giants beat UP Warriorz by 6 wickets