പാകിസ്താനിലെ ചാംപ്യൻസ് ട്രോഫി വേദിയിൽ ഇന്ത്യയുടെ പതാക മാത്രമില്ല; വീണ്ടും വിവാദം

ഫെബ്രുവരി 19 ന് നടക്കുന്ന പാകിസ്താൻ-ന്യൂസിലാൻഡ് ടീമുകൾ തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ വേദി കൂടിയാണ് കറാച്ചി

dot image

ചാംപ്യന്‍സ് ട്രോഫി 2025 സീസൺ ആരംഭിക്കാൻ ഇനി രണ്ട് ദിവസം മാത്രമാണുള്ളത്. എന്നിട്ടും വേദി പ്രഖ്യാപിച്ച മുതൽ ആരംഭിച്ച വിവാദങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ടൂര്‍ണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാകകള്‍ കറാച്ചി സ്റ്റേഡിയത്തിന് മുകളില്‍ സ്ഥാപിച്ചപ്പോള്‍ ഇന്ത്യന്‍ പതാക മാത്രം ഇല്ല എന്നതാണ് പുതിയ വിവാദത്തിനു വഴി തുറന്നത്.

ആതിഥേയ രാജ്യമായ പാകിസ്ഥാന്റെ അടക്കം ഏഴ് പതാകകളാണ് സ്റ്റേഡിയത്തിനു മുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. എന്ത് കാരണത്താലാണ് ഇന്ത്യന്‍ പതാക മാത്രം സ്ഥാപിക്കാഞ്ഞത് എന്നതു വ്യക്തമല്ല. വലിയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ സംഭവം വഴി തുറന്നിരിക്കുന്നത്.

നേരത്തെ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ആതിഥേയ രാജ്യമായ പാകിസ്താനിൽ ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റി. ഇന്ത്യ പാകിസ്താൻ മണ്ണില്‍ കളിക്കാത്തതിനാലാണോ പതാക സ്ഥാപിക്കാത്തത് എന്നതും വ്യക്തമല്ല.

ഫെബ്രുവരി 20ന് ബംഗ്ലദേശിനെതിരെയാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. 23ന് പാക്കിസ്ഥാനെതിരായ പോരാട്ടവും ദുബായിലാണ് നടക്കുക. ഇന്ത്യ സെമിയിലോ ഫൈനലിലോ പ്രവേശിച്ചാലും മത്സരം ദുബായിലാവും നടക്കുക. ഫെബ്രുവരി 19 ന് നടക്കുന്ന പാകിസ്താൻ-ന്യൂസിലാൻഡ് ടീമുകൾ തമ്മിലുള്ള ഉദ്ഘാടന മത്സരത്തിന്റെ വേദി കൂടിയാണ് കറാച്ചി.

Content Highlights: no indian flag in Champions Trophy stadiums in pakistan

dot image
To advertise here,contact us
dot image