'നീ ഞങ്ങളുടെ കാല്‍ എറിഞ്ഞ് ഒടിക്കുവോടേയ്...?' പരിശീലത്തിന് ശേഷം നെറ്റ് ബൗളറോട് രോഹിത്, വീഡിയോ വൈറല്‍

പരിശീലനത്തിനിടെ തുടര്‍ച്ചയായി ഇന്‍സ്വിങ്ങര്‍ യോര്‍ക്കറുകളെറിഞ്ഞ് അവൈസ് ഖാന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ബുദ്ധിമുട്ടിച്ചിരുന്നു

dot image

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി ദുബായിയില്‍ പരിശീലനത്തിലാണ് ടീം ഇന്ത്യ. പരിശീലനത്തിന് ശേഷം ഇന്ത്യന്‍ ടീമിന് വേണ്ടി നെറ്റ്‌സില്‍ പന്തെറിയാനെത്തിയ ബൗളറെ പ്രശംസിക്കുന്ന രോഹിത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്.

തിങ്കളാഴ്ച ഫ്‌ളഡ് ലൈറ്റിന് കീഴില്‍ ഇന്ത്യന്‍ ടീം ബാറ്റിംഗ് പരിശീലനം നടത്തിയപ്പോള്‍ നെറ്റ്സില്‍ പന്തെറിഞ്ഞ പ്രാദേശിക ബൗളറായ അവൈസ് ഖാനെയാണ് രോഹിത് പ്രശംസിച്ചത്. പരിശീലനത്തിനിടെ തുടര്‍ച്ചയായി ഇന്‍സ്വിങ്ങര്‍ യോര്‍ക്കറുകളെറിഞ്ഞ് അവൈസ് ഖാന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ബുദ്ധിമുട്ടിച്ചിരുന്നു. പരിശീലനം കഴിഞ്ഞ് മടങ്ങവേയാണ് അവൈസ് ഖാന്റെ അടുത്തെത്തി രോഹിത് അഭിനന്ദിക്കാനും മറന്നില്ല.

അവൈസ് ഖാനെ ക്ലാസ് ബൗളറെന്ന് വിശേഷിപ്പിച്ച രോഹിത് ഇന്‍സ്വിങ് യോര്‍ക്കറുകളെറിഞ്ഞ് കാലൊടിക്കാന്‍ ശ്രമിക്കുകയാണോയെന്ന് തമാശയായി ചോദിക്കുകയും ചെയ്തു. 'ക്ലാസ് ബൗളര്‍. നിങ്ങള്‍ ഇന്‍സ്വിങ് യോര്‍ക്കറുകളെറിഞ്ഞ് ഞങ്ങളുടെ കാലൊടിക്കാനാണോ ശ്രമിക്കുന്നത്? പക്ഷേ നിങ്ങളെല്ലാവരും നന്നായി ബാറ്റ് ചെയ്ത് ഞങ്ങളെ സഹായിച്ചു', രോഹിത് പറഞ്ഞു. രോഹിത്തിന്റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം ഫെബ്രുവരി 19നാണ് ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് തുടക്കം കുറിക്കുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശുമായിട്ടാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം.

Content Highlights: Rohit Sharma blown away by 'inswing yorkers' in Champions Trophy nets ahead of opener

dot image
To advertise here,contact us
dot image