
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഒമ്പതാം എഡിഷന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താനും ന്യൂസിലാൻഡും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. സ്വന്തം മണ്ണിൽ ചാംപ്യൻസ് ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനലിലടക്കമുള്ള രണ്ട് തോൽവികൾക്ക് കിവീസിന് മറുപടി നൽകുകയാവും പാകിസ്താന്റെ ലക്ഷ്യം.
ഡെവൻ കോൺവേ, കെയ്ൻ വില്യംസൺ , ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ് തുടങ്ങി ശക്തമായ ബാറ്റിങ് നിരയുമായാണ് കിവീസ് എത്തുന്നത്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ നയിക്കുന്ന സ്പിൻ നിരയും മികച്ച ഫോമിലാണ്. ബാറ്റിങ്ങിൽ യുവതാരം സൽമാൻ ആഗ, ഫഖർ സമാൻ തുടങ്ങിയവർ മികച്ച ഫോമിലാണ്. എന്നാൽ ഷഹീൻ ഷാ അഫ്രീദിയുൾപ്പെടെയുള്ള പേസർമാർ പരമ്പരയിൽ നിരാശപ്പെടുത്തി.
എന്നാൽ പരിക്കേറ്റ് പുറത്തായിരുന്ന ഹാരിസ് റൗഫ് തിരിച്ചുവരുമ്പോൾ ആ കുറവ് നികത്താമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. 2000 ൽ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ടീമാണ് ന്യൂസിലാൻഡ്. 2017 ൽ പാകിസ്താനും ടൂർണമെന്റ് കിരീടം നേടിയിരുന്നു.
Content Highlights: Champions Trophy matches begin today; Pakistan to start winning; Kiwis to continue excellence