ഈ വഴിക്ക് ഒരു പന്ത് പോകത്തില്ല, ഇവിടെ ഫീൽഡ് ചെയ്യുന്നത് അവനാണ്, ​ഗ്ലെൻ ഫിലിപ്സ്

ബാറ്റുകൊണ്ട് വെടിക്കെട്ട് ഇന്നിം​ഗ്സ് നടത്തിയതിന് പിന്നാലെയാണ് ​ഫിലിപ്സ് ഫീൽഡിങ്ങിലും മികവ് പുറത്തെടുത്തിരിക്കുന്നത്.

dot image

ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ തകർപ്പൻ ഫീൽഡിങ്ങുമായി ന്യൂസിലാൻഡ് താരം ​ഗ്ലെൻ ഫിലിപ്സ്. പാകിസ്താൻ നായകൻ മുഹമ്മദ് റിസ്വാനെ പുറത്താക്കിയ തകർപ്പൻ ക്യാച്ച് ഉൾപ്പെടെ നിരവധി മികച്ച ഫീൽഡിങ്ങുകളാണ് ഫിലിപ്സ് ​​ഗ്രൗണ്ടിൽ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ബാറ്റുകൊണ്ട് വെടിക്കെട്ട് ഇന്നിം​ഗ്സ് നടത്തിയതിന് പിന്നാലെയാണ് ​ഫിലിപ്സ് ഫീൽഡിലും തന്റെ മികവ് പുലർത്തുന്നത്.

പാകിസ്താൻ ഇന്നിം​ഗ്സിന്റെ 10-ാം ഓവറിലെ അവസാന പന്തിലാണ് ഫിലിപ്സ് തകർപ്പൻ ക്യാച്ചുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. വിൽ ഒ റൂക്കിന്റെ പന്തിൽ സ്ക്വയർ കട്ടിന് ശ്രമിച്ച മുഹമ്മദ് റിസ്വാനെ പോയിന്റിൽ പറന്നുയർന്ന ഫിലിപ്സ് ഒറ്റക്കയ്യിൽ പിടികൂടി. പിന്നാലെ നിരവധി തവണ പാക് താരങ്ങൾ കട്ടുകളിലൂടെ റൺസ് നേടാൻ ശ്രമിച്ചെങ്കിലും അവിടെല്ലാം ​ഗ്ലെൻ ഫിലിപ്സ് തടസമായി.

നേരത്തെ ബാറ്റുകൊണ്ട് 39 പന്തിൽ മൂന്ന് ഫോറും നാല് സിക്സറും സഹിതം 61 റൺസ് ഫിലിപ്സ് സംഭാവന ചെയ്തിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് അഞ്ചിന് 320 എന്ന മികച്ച സ്കോർ നേടുകയും ചെയ്തു. വിൽ യങ്ങും ടോം ലേഥവും സെഞ്ച്വറി നേട്ടം സ്വന്തമാക്കി. 113 പന്തിൽ 12 ഫോറും ഒരു സിക്സറും സഹിതം 107 റൺസെടുത്ത വിൽ യങ് ചാംപ്യൻസ് ട്രോഫിയിലെ ആദ്യ സെഞ്ച്വറി നേട്ടക്കാരനായി. 104 പന്തിൽ 10 ഫോറും മൂന്ന് സിക്സറും സഹിതം ലേഥം 118 റൺസെടുത്തു പുറത്താകാതെ നിന്നു.

Content Highlights: Glenn Phillips' gravity-defying stunner sends Mohammad Rizwan packing

dot image
To advertise here,contact us
dot image