
മുൻ മുംബൈ ക്യാപ്റ്റനും മികച്ച ക്രിക്കറ്റ് കളിക്കാരനുമായിരുന്ന മിലിന്ദ് റെഗെ അന്തരിച്ചു. 76 വയസ്സായിരുന്നു. മുംബൈ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തിൽ കളിച്ചിരുന്ന താരം തുടർച്ചയായി അഞ്ച് രഞ്ജി ട്രോഫി കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു. ശേഷം ഇരുപതുകളുടെ അവസാനത്തിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ കാരണം കളി ജീവിതം അവസാനിപ്പിച്ച താരം പക്ഷേ പരിശീകനായി ക്രിക്കറ്റിൽ തുടർന്നു.
ടാറ്റ സ്‌പോർട്‌സ് ക്ലബ്ബിന്റെ തലവനായതിന് പുറമേ റെഗെ മുംബൈ ക്രിക്കറ്റിനെ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. സച്ചിൻ ടെണ്ടുൽക്കർ മുതൽ യശസ്വി ജയ്‌സ്വാൾ വരെ മുംബൈ ക്രിക്കറ്റിലെ മാറിമാറി വന്ന തലമുറകളെ ആദ്യം കണ്ടുപിടിച്ചത് റെഗെയാണ്. കഴിഞ്ഞ നാല് വർഷമായി, മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ ഉപദേഷ്ടാവായിരുന്നു.
Content Highlights:Milind Rege, Mumbai cricket stalwart, passes away at 76