
ഐസിസി ഏകദിന റാങ്കിങ്ങിൽ ബാബർ അസമിനെ മറികടന്ന് ഇന്ത്യൻ ബാറ്റ്‌സ്മാൻ ശുഭ്മാൻ ഗിൽ ലോക ഒന്നാം നമ്പർ ബാറ്റ്‌സ്മാനായി. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ തകർപ്പൻ പ്രകടനത്തിലൂടെയാണ് ഗില്ലിന്റെ നേട്ടം. ചാംപ്യൻസ് ട്രോഫി മത്സരങ്ങൾക്ക് മുമ്പുള്ള ഈ നേട്ടം താരത്തിനും ആരാധകർക്കും ആത്മ വിശ്വാസം നൽകും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറിയുമടക്കം 259 റൺസ് നേടിയിരുന്നു.
യുവ ഇന്ത്യൻ ബാറ്റർക്ക് ഇപ്പോൾ 796 പോയിന്റുകളും ബാബറിന് 776 പോയിന്റുകളുമുണ്ട്. ഏകദിന ബാറ്റ്‌സ്മാൻമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ ആകെ നാല് ഇന്ത്യൻ ബാറ്റ്‌സ്മാൻമാരുണ്ട്. ശുഭ്മാൻ ഗില്ലിന് പിന്നാലെ രോഹിത് ശർമ്മ (3), വിരാട് കോഹ്‌ലി (6), ശ്രേയസ് അയ്യർ (9) എന്നിവരും ഉണ്ട്.
Content Highlights: Shubman Gill Babar Azam to reclaim No. 1 ODI ranking