
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യന്‍ ക്രിക്കറ്റിനായി മറ്റൊരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി രോഹിത് ശര്‍മ. ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 11,000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. 261 ഇന്നിംഗ്‌സുകളിലാണ് രോഹിത് ഈ നേട്ടത്തിലേക്കെത്തുന്നത്. 222 ഇന്നിംഗ്‌സുകളില്‍ ഈ നേട്ടത്തിലെത്തിയ വിരാട് കോഹ്‌ലിയാണ് ഏകദിന ക്രിക്കറ്റില്‍ അതിവേഗം 11,000 റണ്‍സ് സ്വന്തമാക്കിയത്.
ഏകദിന ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന 10-ാമത്തെ താരമാണ് രോഹിത്. ഇന്ത്യൻ ക്രിക്കറ്റിൽ 11,000 റൺസ് തികയ്ക്കുന്ന നാലാമത്തെ താരവുമാണ് രോഹിത് ശർമ. വിരാട് കോഹ്‍ലിക്കൊപ്പം മുൻ താരങ്ങളായ സൗരവ് ഗാംഗുലി, സച്ചിൻ തെണ്ടുൽക്കർ എന്നിവരും ഈ നേട്ടത്തിലെത്തി. 463 ഇന്നിംഗ്സിലായി 18,426 റൺസ് നേടിയ സച്ചിൻ തെണ്ടുൽക്കറാണ് ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റൺവേട്ടക്കാരൻ.
അതിനിടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 41 റൺസെടുത്ത് രോഹിത് ശർമ പുറത്തായി. 36 പന്തുകൾ നേരിട്ട് ഏഴ് ഫോറുകൾ സഹിതമായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്. മത്സരം 16 ഓവർ പിന്നിടുമ്പോൾ ഇന്ത്യൻ സ്കോർ ഒരു വിക്കറ്റ് നഷ്ടത്തിൽ 88 റൺസാണ്. ബംഗ്ലാദേശിനെതിരെ 229 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം.
Content Highlights: Fastest to 11,000 ODI runs: Rohit Sharma ranks second