
രഞ്ജി ട്രോഫി രണ്ടാം സെമിഫൈനലിൽ മുംബൈയെ തോൽപ്പിച്ച് വിദർഭ ഫൈനലിൽ. 80 റൺസിന്റെ ജയമാണ് മുംബൈ നേടിയത്. 406 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ നിലവിലെ ചാംപ്യൻമാരായ മുംബൈ 325 റൺസിൽ ഓൾ ഔട്ടായി. അവസാനദിനം 7 വിക്കറ്റ് കയ്യിലിരിക്കെ ജയത്തിനായി മുംബൈയ്ക്ക് 323 റൺസ് കൂടിയായിരുന്നു വേണ്ടിയിരുന്നത്.
ഹാർഷ് ദുബെ വിദർഭയ്ക്ക് വേണ്ടി നാല് വിക്കറ്റുമായി തിളങ്ങി. മുംബൈ നിരയിൽ ശാർദൂൽ താക്കൂർ (66 ), ഷംസ് മുലാനി (46 ) എന്നിങ്ങനെ തിളങ്ങി. സൂര്യകുമാർ യാദവ് അടക്കം മറ്റാർക്കും തിളങ്ങാനായില്ല.
അതേ സമയം ആദ്യ ഇന്നിങ്സിൽ വിദർഭ 383 റൺസാണ് നേടിയത്. ഇതിനുള്ള മുംബൈയുടെ മറുപടി 270 ൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ വിദർഭ 292 റൺസ് നേടി. 152 റൺസുമായി യാഷ് റാത്തോഡും 52 റൺസുമായി അക്ഷയ് വാഡ്ക്കറും വിദർഭയ്ക്കായി മിന്നി. ആദ്യ ഇന്നിങ്സിൽ ആകാശ് ആനന്ദ് മുംബൈയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയിരുന്നു.
Content HIghlights: Vidharbha to face Kerala in Ranji Trophy final; Defeated Mumbai in the semis