
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ ക്യാച്ചുമായി ഓസ്ട്രേലിയൻ താരം അലക്സ് ക്യാരി. ഇംഗ്ലണ്ട് ബാറ്റർ ജാമി സ്മിത്തിനെ പിടികൂടാനായിരുന്നു ക്യാരി തകർപ്പൻ ക്യാച്ച് പിടികൂടിയത്. എന്നാൽ ഇത്തവണ വിക്കറ്റ് കീപ്പറായല്ല, മിഡ് ഓണിൽ ഫിൽഡ് ചെയ്യവെയാണ് ക്യാരിയുടെ ഒറ്റകൈയ്യൻ ക്യാച്ച്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. ഓസ്ട്രേലിയയുടെ ഇടംകൈയ്യൻ പേസർ ബെന്‍ ഡ്വാര്‍ഷുസ് എറിഞ്ഞ പന്തിൽ മിഡ് ഓണിന് മുകളിലൂടെ റൺസ് കണ്ടെത്താനായിരുന്നു ജാമി സ്മിത്ത് ശ്രമിച്ചത്. എന്നാൽ മിഡ് ഓണിൽ അലക്സ് ക്യാരിയുടെ തകർപ്പൻ ഫീൽഡിങ് ജാമി സ്മിത്തിന്റെ ബാറ്റിങ് അവസാനിപ്പിച്ചു. 13 പന്തിൽ മൂന്ന് ഫോറുകൾ സഹിതം 15 റൺസുമായാണ് സ്മിത്ത് പുറത്തായത്.
WHAT. A. CATCH 🤯
— Haydos🛡️ (@diablo_kells) February 22, 2025
Alex Carey with a spectacular catch to dismiss Phil Salt 👏 pic.twitter.com/gJIVOnC3WE
അതിനിടെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് മികച്ച സ്കോറിലേക്ക് നീങ്ങുകയാണ്. 32 ഓവർ പിന്നിടുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തിട്ടുണ്ട്. ബെൻ ഡക്കറ്റ് സെഞ്ച്വറിയും ജോ റൂട്ട് അർധ സെഞ്ച്വറിയും നേടി. ഡക്കറ്റ് സെഞ്ച്വറി പിന്നിട്ട് ക്രീസിൽ തുടരുകയാണ്.
Content Highlights: Alex Carey’s stunning one-handed effort in Champions Trophy opener