
രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. ഈ മാസം 26 ന് തന്നെ വിദര്‍ഭയെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വെല്ലുവിളിയാകുന്ന ഒരുപാട് ഘടകങ്ങളുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ടീമാണ് വിദര്‍ഭ എന്നതാണ് അതിലൊന്ന്. 32 ടീമുകൾ മത്സരിച്ചിരുന്ന ഗ്രൂപ്പ് ഘട്ടത്തിൽ 40 പോയിന്റുമായാണ് എലൈറ്റ് ബി ഗ്രൂപ്പിൽ നിന്നും അവർ വരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴുമത്സരം കളിച്ചപ്പോൾ ഒരു മത്സരം സമനിലയാവുകയും ബാക്കിയുള്ള ആറ് മത്സരങ്ങളിലും ജയിക്കുകയും ചെയ്തു. ശേഷം ക്വാര്‍ട്ടറിൽ ശക്തരായ തമിഴ്നാടിനെയും സെമിയിൽ അതിലും ശക്തരായ തമിഴ്നാടിനെയും തോൽപ്പിച്ചു.
രണ്ടാമത്തേത് അവര്‍ ഒരു മത്സരത്തില്‍ പോലും പരാജയപ്പെട്ടിട്ടില്ലെന്നുള്ളത്. ഇതുവരെ ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ടിലും അവര്‍ വിജയിച്ചു. ഗുജറാത്തിനെതിരായ മത്സരം മാത്രം സമനിലയില്‍ പിരിഞ്ഞു. ക്വാര്‍ട്ടറിലും സെമി ഫൈനലിലും ശക്തരായ എതിരാളികള്‍ക്കെതിരെ ആയിരുന്നു വിദര്‍ഭയുടെ ജയം. സെമിയില്‍ മുംബൈയേയും ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനേയും വിദര്‍ഭ തോല്‍പ്പിച്ചിരുന്നു. സെമി ഫൈനലില്‍ മുംബൈക്കെതിരെ 80 റണ്‍സിനായിരുന്നു വിദര്‍ഭയുടെ ജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ തമിഴ്‌നാടിനെതിരെ 198 റണ്‍സിനും ജയിച്ചു.
മറ്റൊരു വസ്തുത ഫൈനൽ നടക്കുന്നത് വിദർഭയുടെ ഹോം ഗ്രൗണ്ടായ നാഗ്പൂരിൽ ആണ് എന്നതാണ്. വിദര്‍ഭയുടെ നാലാം രഞ്ജി ട്രോഫി ഫൈനലാണിത്. 2017-18, 2018-19 വര്‍ഷങ്ങളില്‍ അവര്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണ സ്വന്തം ഗ്രൗണ്ടില്‍ കിരീടം അവര്‍ സ്വപ്‌നം കാണുന്നുണ്ടാവും. 2018-19 സീസണില്‍ അവര്‍ കിരീടം നേടിയതും ഇതേ ഗ്രൗണ്ടിലാണ്. ഈ സീസണിൽ ഈ ഗ്രൗണ്ടിൽ ആറ് മത്സരങ്ങൾ കളിച്ചപ്പോൾ അഞ്ച് മത്സരങ്ങൾ ജയിക്കാനും വിദർഭയ്ക്കായിരുന്നു.
Content Highlights: ranji trophy final; kerala vs vidharbha