'ആദ്യ ഐസിസി ഇവന്റിന് മുമ്പ് ടെൻഷനുണ്ടായിരുന്നു, എന്നാൽ പ്രകടനത്തിൽ സന്തോഷവാനാണ്': റയാൻ റിക്കിൾത്തോൺ

ആദ്യ ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ടീമിന് മികച്ച സ്കോർ ഉയർത്താൻ കഴിഞ്ഞെന്നും റിക്കിൾത്തോൺ

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്​ഗാനിസ്ഥാനെതിരായ സെഞ്ച്വറി നേട്ടത്തിൽ പ്രതികരണവുമായി ദക്ഷിണാഫ്രിക്കൻ താരം റയാൻ റിക്കിൾത്തോൺ. ആദ്യ ഐസിസി മത്സരത്തിന് മുമ്പ് ടെൻഷൻ ഉണ്ടായിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്താനായതിൽ സന്തോഷമുണ്ട്. പിച്ചിന്റെ സ്വഭാവം അൽപ്പം കഠിനമായിരുന്നു. ചില സമയങ്ങളിൽ അപ്രതീക്ഷിതമായി പന്ത് ബൗൺസ് ചെയ്തു. എങ്കിലും മികച്ച പ്രകടനം നടത്താനായി. ആദ്യ ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കൻ ടീമിന് മികച്ച സ്കോർ ഉയർത്താൻ കഴിഞ്ഞെന്നും റിക്കിൾത്തോൺ മത്സരശേഷം പ്രതികരിച്ചു.

അതിനിടെ ചാംപ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചുകൊണ്ട് തുടങ്ങി. ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 107 റൺസിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. മറുപടി പറഞ്ഞ അഫ്​ഗാനിസ്ഥാൻ 43.3 ഓവറിൽ 208 റൺസിൽ എല്ലാവരും പുറത്തായി.

റയാൻ റിക്കിൾത്തോണിന്റെ സെഞ്ച്വറി മികവിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്കോറിലേക്കെത്തിയത്. 106 പന്തുകളിൽ ഏഴ് ഫോറുകളുടെയും ഒരു സിക്സറിന്റെയും സഹായത്തോടെ റിക്ലത്തോൺ 103 റൺസെടുത്തു. ടെംമ്പ ബാവുമ, റാസി വാൻ ഡർ ഡസൻ, എയ്ഡൻ മാർക്രം എന്നിവർ അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ബാവുമ 58 റൺസും റാസി വൻ ഡർ ഡസൻ 52 റൺസും മാർക്രം പുറത്താകാതെ 52 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ അഫ്​ഗാൻ നിരയിൽ റഹ്മത്ത് ഷായ്ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചത്. 92 പന്തിൽ ഒമ്പത് ഫോറും ഒരു സിക്സറും സഹിതം ഷാ 90 റൺസെടുത്തു. 20 റൺസ് തികച്ചെടുത്ത മറ്റാരും അഫ്​ഗാൻ നിരയിലുണ്ടായിരുന്നില്ല. ദക്ഷിണാഫ്രിക്കയ്ക്കായി ക​ഗീസോ റബാദ മൂന്ന് വിക്കറ്റെടുത്തു. വിയാൻ മൾഡറും ലുൻ​ഗി എൻ​ഗിഡി എന്നിവർ രണ്ട് വിക്കറ്റും സ്വന്തമാക്കി.

Content Highlights: Was nervous coming into today, first ICC event. but happy to contribute to the team said Ryan Rickelton

dot image
To advertise here,contact us
dot image