
ചാംപ്യന്‍സ് ട്രോഫിയില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി. പാകിസ്താനെതിരായ പോരാട്ടത്തില്‍ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ തകര്‍പ്പന്‍ ബഹുമതി സ്വന്തമാക്കിയത്. ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ പാകിസ്താനെതിരെ സെഞ്ച്വറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് കിങ് കോഹ്‌ലി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്.
Virat Kohli scores a century against Pakistan; becomes 1st Indian batter to hit 100 against Pakistan in #ChampionsTrophy #INDvsPAK pic.twitter.com/XZoMxJgvOF
— NOTO Sports (@noto_sports) February 23, 2025
ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് പോലും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണ് കോഹ്‌ലി പാകിസ്താനെതിരെ സ്വന്തമാക്കിയത്. 2017ലെ ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ നേടിയ 91 റണ്‍സായിരുന്നു പാകിസ്താനെതിരെ ഒരു ഇന്ത്യന്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ റെക്കോര്‍ഡാണ് കോഹ്‌ലി ഇന്നത്തെ മത്സരത്തില്‍ പഴങ്കഥയാക്കിയത്.
അതേസമയം കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തില്‍ പാകിസ്താനെതിരെ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. ഇന്ത്യ വിജയിക്കുമ്പോള്‍ 111 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 100 റണ്‍സെടുത്ത കോഹ്‌ലി പുറത്താകാതെ നില്‍ക്കുകയായിരുന്നു.
Content highlights: Virat Kohli Creates History, Becomes 1st Indian Batter To score a century in the Champions Trophy against Pakistan