7 കോടിയുടെ വാച്ച് ധരിക്കണമെങ്കിൽ അയാൾ എത്ര സമ്പാദിക്കുന്നുണ്ടാവണം?; ചർച്ചയായി ഹാർദിക്കിന്റെ ആസ്തിയും

ഇന്ത്യ- പാകിസ്താൻ മത്സരത്തിൽ തരംഗമായ ഒന്നായിരുന്നു ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഒരു കുഞ്ഞൻ വാച്ച്

dot image

ഐസിസി ചാംപ്യൻസ്ട്രോഫി ഇന്ത്യ- പാകിസ്താൻ മത്സരത്തിൽ തരംഗമായ ഒന്നായിരുന്നു ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഒരു കുഞ്ഞൻ വാച്ച്. റിപ്പോർട്ട് പ്രകാരം ഹാര്‍ദിക് പാണ്ഡ്യയുടെ ഈ പ്രത്യേക വാച്ചിന്റെ റീട്ടെയില്‍ വില ഏഴ് കോടി രൂപയാണ്. ലോകമെമ്പാടുമായി 50 എണ്ണം മാത്രം ലഭ്യമായ ലിമിറ്റഡ് എഡിഷന്‍ വാച്ച് ഹൊറോളജിക്കല്‍ എഞ്ചിനീയറിംഗിന്റെ ഒരു അത്ഭുതമാണ്. താരത്തിന്റെ ഈ വാച്ചിന്റെ വിവരങ്ങൾ പുറത്തായതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രധാന ചർച്ചയാണ് ഇത്രേയും കോടിയുടെ വാച്ച് ധരിക്കണമെങ്കിൽ ഏത്ര രൂപയുടെ സമ്പാദ്യമാവും ഹാർദിക്കിനുണ്ടാവുക എന്ന്...

ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെ വിജയത്തിലേക്ക് നയിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് നിലവിൽ 91 കോടി രൂപ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു ഏകദിന മത്സരത്തിന് 20 ലക്ഷം രൂപയും, ഒരു ടെസ്റ്റ് മത്സരത്തിന് 30 ലക്ഷം രൂപയും ഓരോ ടി20 മത്സരത്തിനും 15 ലക്ഷം രൂപയും താരം സമ്പാദിക്കുന്നുവെന്നാണ് കണക്കുകൾ. ഇതുകൂടാതെ തന്റെ മാതാപിതാക്കളുടെ പേരിലും ഹാർദിക്കിന്റെ സമ്പാദ്യങ്ങളുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. നടാഷ സ്റ്റാൻകോവിച്ചുമായുള്ള വിവാഹാഹമോചന സമയത്ത് ഇത് ചർച്ചയാകുകയും ചെയ്തിരുന്നു. വാച്ചിന് പുറമെ മറ്റ് ആഡംബര വസ്തുക്കളിലും ഹെയർ സ്‌റ്റൈലിലും ഫാഷനിലും വ്യത്യസ്തത പുലർത്തുന്ന ഒരാളാണ് ഹാര്‍ദിക്.

Content Highlights: after watch discussion hardik pandyas net worth on trending

dot image
To advertise here,contact us
dot image