
രചിൻ രവീന്ദ്രയുടെ വെടിക്കെട്ട് സെഞ്ച്വറിയിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലാൻഡ്. ഓപ്പണർമാരായ വിൽ യങ്ങും കെവിൻ വില്യംസണും എളുപ്പത്തിൽ മടങ്ങിയ മത്സരത്തിൽ രചിൻ രവീന്ദ്ര 105 പന്തുകളിൽ 12 ഫോറുകളും ഒരു സിക്‌സറും അടക്കം 112 റൺസ് നേടി. ടോം ലതാം (55) അർധ സെഞ്ച്വറിയുമായി മികച്ച പിന്തുണ നൽകി. കോൺവേ 30 റൺസ് നേടി. നേരത്തെ ആദ്യ മത്സരത്തിൽ പാകിസ്താനെ തോൽപ്പിച്ച കിവികൾ രണ്ടാം ജയത്തോടെ സെമി ഏതാണ്ട് ഉറപ്പിച്ചു. ബംഗ്ലാദേശ് രണ്ടാം തോൽവിയോടെ പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തു. അർധ സെഞ്ച്വറി
നേടിയ ക്യാപ്റ്റൻ നജ്മുൽ ഹുസെയ്ന്‍ ഷന്റോയുടെ ഇന്നിങ്സാണ് ബംഗ്ലദേശിനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 110 പന്തുകൾ നേരിട്ട ബംഗ്ലദേശ് ക്യാപ്റ്റൻ 77 റൺസെടുത്തു പുറത്തായി. ജേക്കർ അലി 55 പന്തിൽ 45 റൺസ് നേടി. ന്യൂസീലൻഡിനായി മിച്ചൽ ബ്രേസ്‍വെൽ നാലു വിക്കറ്റുകൾ വീഴ്ത്തി. പത്തോവറുകൾ പന്തെറിഞ്ഞ താരം 26 റൺസ് മാത്രമാണു വഴങ്ങിയത്.
Content Highlights: Kiwis beat Bangladesh by five wickets