മന്ദാനയല്ലെങ്കിൽ പെറി; ആർസിബിക്കെതിരായ മാച്ചിൽ എതിരാളികൾക്ക് അടി ഉറപ്പ്

56 പന്തിൽ മൂന്ന് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 90 റൺസാണ് പെറി നേടിയത്

dot image

യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൂറ്റൻ സ്കോർ. എലീസ് പെറി തകർപ്പൻ വെടിക്കെട്ടുമായി കളം നിറഞ്ഞപ്പോൾ ആർസിബി വനിതകൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. 56 പന്തിൽ മൂന്ന് സിക്സറുകളും ഒമ്പത് ഫോറുകളും അടക്കം 90 റൺസാണ് പെറി നേടിയത്. സ്‌മൃതി മന്ദാന ആറ് റൺസിന് പുറത്തായതിന് പിന്നാലെയായിരുന്നു ഓസീസ് താരത്തിന്റെ പ്രകടനം. താരത്തെ കൂടാതെ ഇംഗ്ലീഷ് താരം ഡാനി വ്യാറ്റ് 57 റൺസ് നേടി.

നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു തോൽവിയുമായി ഒന്നാം സ്ഥാനത്താണ് ആർസിബി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവിയുമായി നാലാം സ്ഥാനത്താണ് യുപി വാരിയേഴ്സ്.

Content Highlights: wpl ;royal challengers bengaluru vs up warriors

dot image
To advertise here,contact us
dot image