പാകിസ്താന്‍ കിരീടം നേടുമെന്ന് പ്രവചിച്ചതിന് സോറി, ഇനി കിരീടം ഇന്ത്യയ്ക്ക്; യു ടേണ്‍ അടിച്ച് ബാസിത് അലി

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്ന് പാകിസ്താൻ പുറത്തായതിന് പിന്നാലെ തന്റെ പ്രവചനത്തിൽ ക്ഷമ ചോദിച്ച് മുൻ പാക് താരം ബാസിത് അലി

dot image

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ നിന്ന് പാകിസ്താൻ പുറത്തായതിന് പിന്നാലെ തന്റെ പ്രവചനത്തിൽ ക്ഷമ ചോദിച്ച് മുൻ പാക് താരം ബാസിത് അലി. നേരത്തെ പാകിസ്താൻ ഫൈനലിലെത്തുമെന്നും കിരീടം നേടുമെന്നും ബാസിത് അലി പറഞ്ഞിരുന്നു. 'ഫൈനൽ ലാഹോറിൽ നടക്കുമെന്ന് പറഞ്ഞതിൽ ഞാൻ ഖേദിക്കുന്നു. പാകിസ്ഥാൻ ഇങ്ങനെ കളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, ബാസിത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ശേഷം പുതിയ പ്രവചനവുമായും ബാസിത് അലി എത്തി. മാർച്ച് 9 ന് ഇന്ത്യ ടൂർണമെന്റ് ജയിക്കുമെ ന്നാണ് പുതിയ പ്രവചനം. 'ഇന്ത്യ ടൂർണമെന്റിൽ ആധിപത്യം സ്ഥാപിക്കുകയും ജയിക്കുകയും ചെയ്യുമെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു. ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഫൈനൽ കളിക്കുകയാണെങ്കിൽ അത് നല്ലതായിരിക്കും, കാരണം അത് ടി 20 ലോകകപ്പ് ഫൈനൽ പോലെയാകും' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ചാംപ്യൻസ് ട്രോഫിയില്‍ ആതിഥേയരായ പാകിസ്താന്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലാന്‍ഡിനോടും തുടര്‍ന്ന് ദുബായില്‍ ഇന്ത്യയോടും തോറ്റതോടെയാണ് സെമി വഴിയടഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശുമായി ഒരു മത്സരമാണ് ഇനി ബാക്കിയുള്ളത്. ഇതിലൂടെ ഒരു ആശ്വാസ ജയം മാത്രമാണ് ആതിഥേയർ ലക്ഷ്യമിടുന്നത്.

Content Highlights: basit ali on pakistan failure in champions trophy

dot image
To advertise here,contact us
dot image