
ചാംപ്യൻസ് ട്രോഫിയിലെ ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഗ്രൂപ്പ് ബിയിലെ ഇന്നത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചു. റാവൽപിണ്ടിയിൽ തുടർച്ചയായ ചാറ്റൽ മഴയെത്തുടർന്ന് ടോസ് പോലും ഇടാതെയാണ് മഴമൂലം ഉപേക്ഷിച്ചത്. ഇതോടെ ഇരുവരും ഓരോ പോയിന്റ് പങ്കിട്ടു. നേരത്തെ ഓരോ മത്സരങ്ങൾ ജയിച്ച ഇരു ടീമുകൾക്കും അടുത്ത മത്സരം ജയിചാൽ സെമി ഫൈനലിലേക്ക് മുന്നേറും.
അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ യഥാക്രമം ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെതിരെയും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെയും നേരിടും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നാളത്തെ മത്സരം നോക്കൗട്ടാണ്, തോൽക്കുന്നയാൾ മത്സരത്തിൽ നിന്ന് പുറത്താകുമെന്ന് ഉറപ്പാണ്. സെമിയിലേക്ക് കടക്കാൻ വിജയിക്കുന്നവർക്ക് അടുത്ത എതിരാളിയെ കൂടി തോൽപ്പിക്കേണ്ടിവരും.
Content Highlights: champions trophy; southafrica vs australia