'നിന്റെ പൂർവികർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോൾ എന്റെ പൂർവികർ രാജ്യത്തിനായി ജയിലിൽ'; ജാവേദ് അക്തറിന്റെ മറുപടി

കോഹ്‌ലിയുടെ സെഞ്ച്വറി നേട്ടത്തിൽ അഭിനന്ദനവുമായി എത്തിയ ജാവേദ് അക്തറിന്റെ പോസ്റ്റിന് താഴെ വർഗീയ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു

dot image

ചാംപ്യൻസ് ട്രോഫി 2025 സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ബ്ലോക്ക് ബസ്റ്റർ പോരാട്ടമായിരുന്നു ഇന്ത്യ-പാകിസ്താൻ മത്സരം. ആവേശകരമായ മത്സരത്തിൽ കോഹ്‌ലിയുടെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്. ഇതോടെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ആറാട്ടായിരുന്നു. ഇന്ത്യയെ പ്രശംസിച്ചും പാകിസ്താൻ ക്രിക്കറ്റ് ടീമിനെ വിമർശിച്ചും പല മുൻ താരങ്ങളും രംഗത്തെത്തി.

ഇന്ത്യയുടെ വിജയത്തിൽ അഭിനന്ദനവുമായി കവിയും ചലച്ചിത്ര ഗാനരചയിതാവുമായ ജാവേദ് അക്തറും രംഗത്തെത്തിയിരുന്നു. വിരാട് കോലിയുടെ സെഞ്ച്വറി നേട്ടത്തെ അഭിനന്ദിച്ച് 'വിരാട് കോലി സിന്ദാബാദ്, നിന്നെ ഓര്‍ത്ത് ഞങ്ങളെല്ലാം ഒരുപാട് ഒരുപാട് അഭിമാനിക്കുന്നു' എന്നായിരുന്നു ജാവേദ് അക്തര്‍ എക്സ് പോസ്റ്റില്‍ കുറിച്ചത്.

എന്നാൽ ഈ എക്സ് പോസ്റ്റിന് താഴെ സാധാരണ രീതിയിൽ വരാറുള്ള ചില വിദ്വേഷ പരാമര്‍ശങ്ങൾ അടങ്ങിയ കമന്റുകളും വന്നു. ഇതിന് വായടപ്പിക്കുന്ന മറുപടിയും ജാവേദ് അക്തര്‍ നൽകി. അക്തറിന്‍റെ പോസ്റ്റിന് താഴെ ഒരു ആരാധകന്‍ കുറിച്ചത്, ഇന്ന് സൂര്യനെവിടെയാണ് ഉദിച്ചത്, ഉള്ളില്‍ നല്ല വിഷമം ഉണ്ടല്ലെ എന്നായിരുന്നു. ഇസ്ലാം മത വിശ്വാസിയായത് കൊണ്ടുതന്നെ പാകിസ്താൻ തോറ്റതിൽ അക്തറിന്റെ ഉള്ളിൽ വിഷമമുണ്ട് എന്ന രീതിയിലായിരുന്നു വിദ്വേഷ കമന്റ്.

എന്നാല്‍ ഇതിന് വായടപ്പിക്കുന്ന മറുപടിയായിരുന്നു അക്തര്‍ നല്‍കിയത്. മോനെ, നിന്‍റെ അച്ഛനും മുത്തച്ഛനുമൊക്കെ ബ്രിട്ടീഷുകാരുടെ ഷൂ നക്കുന്ന കാലത്ത് എന്‍റെ പൂര്‍വികര്‍ സ്വാതന്ത്ര്യത്തിനായി പോരാടി കാലാപാനി ജയിലിലായിരുന്നു. എന്‍റെ ഞരമ്പുകളില്‍ ഓടുന്നത് ദേശസ്നേഹത്തിന്‍റെ രക്തവും നിങ്ങളുടെ ഞരമ്പുകളില്‍ ബ്രിട്ടീഷുകാര്‍ക്ക് അടിമപ്പണിചെയ്തവരുടെ രക്തവുമാണെന്നും അക്തർ കൂട്ടിച്ചേർത്തു. മത്സരത്തിൽ 111 പന്തിലാണ് കോഹ്‌ലി സെഞ്ച്വറി നേടിയത്. ബൗണ്ടറി അടിച്ചാണ് കോലി വിജയറണ്ണും സെഞ്ച്വറിയും പൂര്‍ത്തിയാക്കിയത്. താരത്തിന്റെ 51-ാം ഏകദിന സെഞ്ച്വറിയും 82-ാം അന്താരാഷ്ട്ര സെഞ്ച്വറിയുമായിരുന്നു ഇത്.

Content Highlights: Javed Akhtar slams trolls on his Virat Kohli appreciation post after India’s win over Pak

dot image
To advertise here,contact us
dot image