
രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെ കേരളം തിരിച്ചുവരുന്നു. ആദ്യ ദിവസം സ്റ്റമ്പെടുക്കുമ്പോൾ വിദർഭ നേടിയ നാല് വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് എന്നതിൽ നിന്നും 297 റൺസിൽ ഏഴുവിക്കറ്റ് കേരളം നേടി. രണ്ടാം ദിനം തുടക്കത്തിലെ തന്നെ സെഞ്ച്വറി നേടിയ ഡാനിഷ് മലേവാറിനെ എന്‍ പി ബേസില്‍ ബൗള്‍ഡാക്കി. 285 പന്തുകള്‍ നേരിട്ട മലേവാര്‍ 15 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം 153 റണ്‍സെടുത്താണ് മടങ്ങിയത്.
പിന്നാലെ യഷ് താക്കൂറിനെ എല്‍ബിയിലും ബേസില്‍ കുടുക്കി. യഷ് 60 പന്തില്‍ 25 റണ്‍സ് നേടി. ശേഷം രഞ്ജി സീസൺ ടോപ് സ്കോറിലെ മുൻ നിരക്കാരനായ യഷ് റാത്തോഡിനെ മൂന്ന് റൺസിനും വീഴ്ത്തി. ഏദൻ ആപ്പിൾ ടോം ആണ് താരത്തെ വീഴ്ത്തിയത്. നിലവിൽ അക്ഷയ് വാദ്കറും അക്ഷയ് കർനെവാറുമാണ് ക്രീസിൽ.
ഇന്നലെ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെച്ച് കേരള ബൗളർമാർ നന്നായി പന്തെറിഞ്ഞു. ഒരു ഘട്ടത്തിൽ വിദർഭ മൂന്നിന് 24 എന്ന് തകർന്നിരുന്നു. പാർഥ് രേഖാഡെ പൂജ്യം, ധ്രുവ് ഷോറെ 35 പന്തിൽ 16, സ്ഥാനക്കയറ്റം കിട്ടി വൺഡൗണായി എത്തിയ ദർശൻ നൽകാണ്ഡെ 21 പന്തിൽ ഒന്ന് എന്നിവരാണ് വിദർഭ നിരയിൽ പുറത്തായത്.
എന്നാൽ നാലാം വിക്കറ്റിൽ മാലേവാറും കരുണും ഒത്തുചേർന്നതോടെ വിദർഭ പിടിമുറുക്കി. ഇതിൽ 188 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം 86 റൺസെടുത്ത കരുൺ നായരെ കേരളത്തിന് ഇന്നലെ പുറത്താക്കാൻ കഴിഞ്ഞിരുന്നു.
Content Highlights: Ranji trophy Final; Vidarbha vs kerala